Thursday, July 3, 2025 7:08 am

പത്തനംതിട്ട നാരങ്ങാനം സ്വദേശി രഞ്ജിത്ത് പണിക്കര്‍ സഹായത്തിനുവേണ്ടി കൈകൂപ്പുന്നു ..സഹോദരന്റെ ജീവന്‍ നിലനിര്‍ത്താന്‍ …

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നാരങ്ങാനം  സ്വദേശി രഞ്ജിത്ത് പണിക്കര്‍ ഒരു സഹായ അഭ്യര്‍ഥനയുമായാണ് ഇപ്പോള്‍ നിങ്ങളെ സമീപിക്കുന്നത്. ജീവിതത്തില്‍ ഏറെ വിഷമതകള്‍ നേരിടേണ്ടി വന്ന അദ്ദേഹം തന്റെ സഹോദരന്റെ ജീവന്‍ നിലനിര്‍ത്താന്‍ പാടുപെടുകയാണ്. കരള്‍ രോഗത്തിന് ചികിത്സയിലാണ്. എത്രയുംവേഗം ശസ്ത്രക്രിയ നടത്തണം. കരള്‍ നല്‍കുവാന്‍ ഒരു സുമനസ് പരിശോധനകള്‍ എല്ലാം കഴിഞ്ഞ് തയാറായി കാത്തിരിക്കുന്നു. അടിയന്തിരമായി ശസ്ത്രക്രിയ ചെയ്തില്ലെങ്കില്‍ ജീവന്‍ അപകടത്തിലാകും.  താമസിക്കുന്ന ഓരോ ദിനവും അപകടകരമായി മുന്നോട്ടുപോകുകയാണ്. പിറന്നുവീഴുമ്പോള്‍ അച്ഛനെ കാണാന്‍ വെമ്പല്‍ കൊള്ളുന്ന ഒരു കുഞ്ഞുജീവന്‍ അമ്മയുടെ ഉദരത്തില്‍ കാത്തിരിക്കുന്നു. (ഓപ്പറേഷന്‍ കാത്തുകഴിയുന്ന രതീഷിന്റെ ചിത്രമാണ് വാര്‍ത്തയില്‍ ഉള്ളത് ).

ചെറുതോ വലുതോ ആയ സഹായം കഴിയുന്നവര്‍ നല്‍കിയാല്‍ അതൊരു വലിയ പുണ്യ പ്രവര്‍ത്തിയായിരിക്കും. മൂത്ത സഹോദരന്റെ ചികിത്സക്കുവേണ്ടി വലിയ ഒരു തുക വേണ്ടിവന്നു. നാട്ടുകാരും വീട്ടുകാരും മനസ്സറിഞ്ഞു സഹായിച്ചു. അടുത്ത സഹോദരനെയും രോഗം പിടികൂടിയപ്പോള്‍ നിസ്സഹായതയിലാണ് രഞ്ജിത്ത് പണിക്കര്‍. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ കാര്യങ്ങള്‍ അറിയാം ….

പ്രിയമുള്ളവരേ,
ഞാൻ രഞ്ജിത് പണിക്കർ, പത്തനംതിട്ട നാരങ്ങാനം സ്വദേശി ആണ്. ഇടത്തരം കുടുംബത്തിൽ ഭേദപ്പെട്ട ജീവിതം നയിച്ചുവന്ന ഞങ്ങൾ ഇപ്പോൾ ഒന്നിനു പുറകെ ഒന്നായി ദുരന്തങ്ങൾ നേരിടുകയാണ്.

ആദ്യ ദുരന്തം എന്റെ ജേഷ്ഠൻ രാജേഷിനെ (ഉദയ സ്റ്റുഡിയോ, കണമുക്ക്, നാരങ്ങാനം) ബാധിച്ച ഗുരുതരമായ കരൾരോഗം ആയിരുന്നു. അദ്ദേഹത്തിന് കരൾ മാറ്റി വെക്കുകയല്ലാതെ മറ്റ് മാർഗങ്ങൾ ഇല്ലായിരുന്നു. എന്റെ ഭാര്യ കരൾ നൽകുവാൻ തയാറായപ്പോൾ വസ്തുവകകൾ വിറ്റും പണയപ്പെടുത്തിയും കുടുബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെ 35 ലക്ഷം രൂപ ചിലവായ ശസ്ത്രക്രിയ എറണാകുളം അമൃത ഹോസ്പിറ്റലിൽ നടത്തി. ഇപ്പോൾ അദ്ദേഹം പോസ്റ്റ് ഓപ്പറേഷൻ ട്രീറ്റ്മെന്റിൽ തുടരുന്നു.

ഇതിൽ നിന്നും മോചിതരാകും മുൻപേ അടുത്ത ദുരന്തവും ഞങ്ങളെ തേടിയെത്തി. എന്റെ രണ്ടാമത്തെ ജേഷ്ഠൻ രതീഷിനും ഇതേ രോഗം ബാധിച്ച് അമൃത ഹോസ്പിറ്റലിൽ അതീവ ഗുരുതരാവസ്ഥയിൽ ആണ്. ജീവൻ നിലനിർത്താൻ എത്രയും പെട്ടന്ന് കരൾ മാറ്റി വെക്കുക എന്നതാണ് ഏക പോംവഴിയായി ഡോക്ടർമാർ നിർദേശിച്ചത്. കരൾ നൽകുവാൻ സന്നദ്ധരായവർ ഉണ്ടെങ്കിലും ശസ്ത്രക്രിയക്ക് വേണ്ട ഭാരിച്ച ചിലവുകൾ ഒരിക്കൽ കൂടി കണ്ടെത്താനാവാതെ ഞങ്ങൾ വിഷമിക്കുകയാണ്. ഇപ്പോൾ തന്നെ ഏകദേശം 7 ലക്ഷം രൂപ ചിലവായി കഴിഞ്ഞു. ഇനി വിൽക്കുവാനോ പണയം വെക്കുവാനോ യാതൊന്നുമില്ലാത്ത അവസ്ഥയിലാണ്. വിവാഹം കഴിഞ്ഞ് 10 വർഷത്തെ കാത്തിരിപ്പിന് ശേഷം ഗർഭിണിയായ രതീഷിന്റെ ഭാര്യയും കുടുംബങ്ങളും സുമനസുകളിൽ പ്രതീക്ഷയർപ്പിച്ചു കൈ കൂപ്പുകയാണ്..

സഹായിക്കണമെന്ന അപേക്ഷയോടെ..

രഞ്ജിത് പണിക്കർ
കിഴവറ മേലേതിൽ
നാരങ്ങാനം നോർത്ത്
പത്തനംതിട്ട, ഫോണ്‍ 62351 09092

Bank Account Details:

Name : Rajesh M R
A/c No :57064652031, State Bank Of India,
Naranganam Branch, Pathanamthitta – Kerala
IFSC Code : SBIN0070069
MICR NO : 689002936
Google Pay No: 9846135357

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിസിയുടെ നടപടിക്ക് പിന്നാലെ പ്രതിഷേധം ശക്തമാക്കാൻ എസ്എഫ്ഐ

0
തിരുവനന്തപുരം : കേരള സർവ്വകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വിസിയുടെ നടപടിക്ക്...

ഇന്തോ-യുഎസ് വ്യാപാരക്കരാർ കാർഷികമേഖലയെ തകർക്കും – മന്ത്രി പി. പ്രസാദ്

0
തിരുവനന്തപുരം: ഇന്ത്യ-യുഎസ് സ്വതന്ത്ര വ്യാപാരക്കരാർ സംസ്ഥാനത്തിന്റെ കാർഷികമേഖലയെ ഗുരുതരപ്രതിസന്ധിയിലേക്കു നയിക്കുമെന്ന് മന്ത്രി...

ഡോ. ഹാരിസിന്റെ ആരോപണങ്ങൾ തള്ളാതെ വിദ്ഗ്ധ സമിതി അന്വേഷണ റിപ്പോർട്ട്

0
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലെ ദുരവസ്ഥ തുറന്നു പറഞ്ഞ ഡോ....

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം

0
ന്യൂഡൽഹി : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ...