പത്തനംതിട്ട : രൂക്ഷമായ സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ജനതാല്പര്യം മാത്രം ഉയർത്തിപിടിക്കുന്ന തീരുമാനങ്ങളാണ് ഭരണസമിതി കൈക്കൊണ്ടത് എന്ന് നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ പറഞ്ഞു. നവീകരിച്ച നഗരസഭാ ബസ് സ്റ്റാൻഡിലെ വടക്കേ യാർഡ് നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാപാര സമുച്ചയമുൾപ്പെടുന്ന കെട്ടിടങ്ങളുടെ നവീകരണം. ഹാപ്പിനസ്സ് പാർക്ക് ഉൾപ്പെടെ പ്രഖ്യാപിച്ച പ്രവൃത്തികൾ പുരോഗമിക്കുകയാണ്. പുതിയ പദ്ധതികൾ അടുത്ത ബജറ്റിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ -കല -കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷമീർ എസ് അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിന ഹൈദരാലി, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ്, ജില്ലാ ആസൂത്രണ സമിതി അംഗം പി കെ അനീഷ്, കൗൺസിലർമാരായ ആർ സാബു, ശോഭ കെ മാത്യു, വിമല ശിവൻ, ഷൈലജ എസ്, നീനു മോഹൻ, സുജാ അജി, ഷീല എസ്, ലാലി രാജു, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ അനിൽകുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻ്റ് പ്രസാദ് ജോൺ മാമ്പ്ര, എം വി സഞ്ജു, പി കെ ജേക്കബ്, മുണ്ടു കോട്ടയ്ക്കൽ സുരേന്ദ്രൻ, നിസാർ നൂർമഹൽ, അഡ്വ മാത്തൂർ സുരേഷ്, മുഹമ്മദ് സാലി, മുഹമ്മദ് അനീഷ്, നിയാസ് കൊന്നമൂട്, സത്യൻ കണ്ണങ്കര, ഷാഹുൽഹമീദ്, അഡ്വ. വർഗീസ് മുളക്കൽ ബസ് ഓണേഴ്സ് അസ്സോസിയേഷൻ പ്രതിനിധി ലാലു, സുമേഷ് ഐശ്വര്യ തുടങ്ങിയവർ പ്രസംഗിച്ചു. സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കിയ കോൺട്രാക്ടർമാരായ ജോസഫ്, ഷാജി, മുനിസിപ്പൽ എൻജിനീയർ സുധീർ രാജ് എന്നിവരെ ആദരിച്ചു.