പന്തളം : പുനരുദ്ധാരണം നടത്തിയ മുട്ടാർ അയ്യപ്പക്ഷേത്രത്തിന്റെ സമർപ്പണം പന്തളം പാലസ് വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് കെ.സി. ഗിരീഷ് കുമാർ നിർവഹിച്ചു. മുട്ടാർ അയ്യപ്പക്ഷേത്രം ഭരണസമിതി പ്രസിഡന്റ് എം.ബി. ബിനുകുമാർ അധ്യക്ഷത വഹിച്ചു. മാതാ അമൃതാനന്ദമയീമഠം കോഴിക്കോട് മഠാധിപതി സ്വാമി വിവേകാമൃതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി. മന്നം കാരുണ്യനിധി വിതരണം എൻഎസ്എസ് ഡയറക്ടർ ബോർഡംഗം പന്തളം ശിവൻകുട്ടി നിർവഹിച്ചു. ക്ഷേത്രം രൂപകൽപ്പന ചെയ്ത എൻജിനീയർ അശോക് ചുരുളിക്കൽ, കരാറുകാരൻ രാധാകൃഷ്ണൻ ആചാരി എന്നിവരെ ആദരിച്ചു.
നഗരസഭാ കൗൺസിലർ കെ.വി. ശ്രീദേവി, ക്ഷേത്രം ഭരണസമിതി വൈസ് പ്രസിഡന്റ് ഇ.എസ്. ശ്രീകുമാർ, മഹാദേവാ ഹിന്ദു സേവാസമിതി പ്രസിഡന്റ് എം.ജി. ബിജുകുമാർ, വിവിധ ക്ഷേത്രഭാരവാഹികളായ ആർ. രാജീവ്, പി. നരേന്ദ്രൻ നായർ, ഇ.കെ. മണിക്കുട്ടൻ, സുകു സുരഭി, രാജേഷ് വിനായക, വേണുഗോപാൽ, വനിതാ സമാജം പ്രസിഡന്റ് കെ.എൽ. വത്സലാകുമാരി, ഭരണസമിതി സെക്രട്ടറി ജി. വാസുദേവൻ പിള്ള, ഉത്സവക്കമ്മിറ്റി രക്ഷാധികാരി പ്രൊഫ. രാധാകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു. 8.30-ന് ഗാനമേളയും നടന്നു.