ചെന്നൈ : തമിഴകത്തെ പ്രശസ്ത കലാസംവിധായകന്‍ ടി.സന്താനം ഹൃദയാഘാതം മൂലം അന്തരിച്ചു. 50 വയസായിരുന്നു. വിജയ് നായകനായ സര്‍ക്കാര്‍, രജനിയുടെ ദര്‍ബാര്‍ തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളില്‍ സന്താനം പ്രവര്‍ത്തിച്ചിട്ടുണ്ട്. സെൽവരാഘവന്റെ സംവിധാനത്തിൽ 2010-ൽ പുറത്തിറങ്ങിയ ആയിരത്തിൽ ഒരുവൻ എന്ന ചിത്രത്തിലൂടെ പ്രശസ്തിയിലേക്കുയർന്ന കലാസംവിധായകനാണ് സന്താനം. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത മഹാനിലും പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹം. എ.ആർ. മുരുഗദോസ് നിർമിച്ച 1947 ആഗസ്റ്റ് 16 എന്ന പീരിയോഡിക് ചിത്രമാണ് സന്താനത്തിന്റേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ഗൗതം കാർത്തിക്കും പുഗഴുമാണ് ഈ ചിത്രത്തിൽ മുഖ്യവേഷങ്ങളിലെത്തുന്നത്.
പ്രശസ്ത കലാസംവിധായകന്‍ ടി.സന്താനം ഹൃദയാഘാതം മൂലം അന്തരിച്ചു
RECENT NEWS
Advertisment