കൊച്ചി: ആട്ടോയ്ക്കും ടാക്‌സിയ്ക്കും ഇനി കാത്തു നില്‍ക്കണ്ട. റെയില്‍വേ സ്‌റ്റേഷനുകളില്‍ റെന്റ എ കാര്‍ സംവിധാനം നിലവില്‍ വന്നു. സംസ്ഥാനത്തെ നാല് ജില്ലകളിലെ റെയില്‍വേ സ്റ്റേഷനുകളിലാണ് റെന്റ് എ കാര്‍ സൗകര്യം നിലവില്‍ വന്നത് . തിരുവനന്തപുരം സെന്‍ട്രല്‍, എറണാകുളം ടൗണ്‍, എറണാകുളം ജംഗ്ഷന്‍, തൃശ്ശൂര്‍ എന്നീ നാല് റെയില്‍വേ സ്റ്റേഷനുകളിലാണ് റെന്റ് എ കാര്‍ സൗകര്യം ബുധനാഴ്ച മുതല്‍ ആരംഭിച്ചിരിക്കുന്നത്.
ഇന്‍ഡസ് മോട്ടോഴ്‌സിന്റെ സഹോദര സ്ഥാപനമായ ഇന്‍ഡസ്ഗോ പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഈ പദ്ധതി വിജയകരമായാല്‍ സംസ്ഥാനത്തെ മറ്റ് റെയില്‍വേ സ്റ്റേഷനുകളിലും റെന്റ് എ കാര്‍ സൗകര്യം ലഭ്യമാക്കും. 1000 രൂപയാണ് ഒരു ദിവസത്തെ ഏറ്റവും കുറഞ്ഞ വാടകനിരക്ക്. അഞ്ച് മണിക്കൂര്‍ ദൈര്‍ഘ്യത്തില്‍ മണിക്കൂറിന് 60 രൂപയും. ഇന്ധന, ഇന്ധനേതര പാക്കേജുകള്‍, ഹാച്ച്‌ബാക്കുകള്‍, സെഡാനുകള്‍, എസ്‌യുവികള്‍ തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഉപയോഗ ശേഷം വാഹനം അധികൃതര്‍ നിര്‍ദേശിക്കുന്ന സ്ഥലങ്ങളില്‍ തിരിച്ചേല്‍പ്പിക്കാം.