ദുബൈ : യു.എ.ഇയിൽ കഴിഞ്ഞ മൂന്നു വർഷം തുടർച്ചയായി റോഡപകട മരണത്തിൽ വർധനവെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം മാത്രം റോഡിൽ പൊലിഞ്ഞത് 384 ജീവൻ. തൊട്ടുമുമ്പുള്ള വർഷത്തെ അപേക്ഷിച്ച് മരണ സംഖ്യയിൽ ഒമ്പത് ശതമാനം വർധന. വ്യാഴാഴ്ച ആഭ്യന്തര മന്ത്രാലയമാണ് റോഡപകട മരണങ്ങളുടെ സ്ഥിതിവിവര കണക്കുകൾ പുറത്തുവിട്ടത്. 2023ൽ വിവിധ ഇടങ്ങളിലായി നടന്ന റോഡപകടങ്ങളിൽ മരണപ്പെട്ടവരുടെ എണ്ണം 352 ആയിരുന്നു. ഈ വർഷം മരണം 384 ആയി വർധിച്ചു. അതായത് 2023നെ അപേക്ഷിച്ച് 32 മരണങ്ങൾ കൂടി. 2022ൽ മരണസംഖ്യ 343 ആയിരുന്നു. ഈ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 2024ൽ 12 ശതമാനമാണ് വർധനയെന്നും സ്ഥിതിവിവര കണക്കുകൾ വ്യക്തമാക്കുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1