Sunday, July 6, 2025 5:32 am

റിപബ്ലിക് ദിനാഘോഷം : ഏകോപനത്തോടെ പ്രവര്‍ത്തിക്കണം – ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജനുവരി 26ന് രാജ്യമെങ്ങും ആഘോഷിക്കുന്ന റിപബ്ലിക് ദിനം ജില്ലയിലും കുറ്റമറ്റ നിലയില്‍ സംഘടിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. ആഘോഷങ്ങളുടെ തയ്യാറെടുപ്പ് ചര്‍ച്ച ചെയ്യാനായി ചേമ്പറില്‍ നടത്തിയ പ്രാഥമികതല യോഗത്തില്‍ അധ്യക്ഷനായ ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് വിവിധ ചുമതലകളും വീതിച്ചുനല്‍കി.
കാത്തോലിക്കറ്റ് കോളേജ് ഗ്രൗണ്ടിലാണ് ഇത്തവണത്തെ ദിനാഘോഷം. വിവിധ സേനാ വിഭാഗങ്ങളുടെ പരേഡില്‍ തുടങ്ങി വിദ്യാര്‍ഥികളുടെ ദേശഭക്തി ഗാനാലാപനം തുടങ്ങി വര്‍ണാഭമായ ചടങ്ങുകള്‍ക്കാണ് തയ്യാറെടുക്കുന്നത്. 22 നാണ് റിഹേഴ്‌സല്‍. ഘരിതചട്ടം പാലിച്ചാണ് സംഘാടനം. കോഴഞ്ചേരി തഹസില്‍ദാര്‍ക്കാണ് പൊതുഏകോപന ചുമതല.

എല്ലാ സ്‌കൂളുകളിലും ആഘോഷപരിപാടി സംഘടിപ്പിക്കണം. വിദ്യാഭ്യാസ ഉപഡയറക്ടറാണ് ഉറപ്പാക്കേണ്ടത്. കലക്‌ട്രേറ്റിലെ ഉദ്യോഗസ്ഥരെല്ലാം ജില്ലാതല ആഘോഷത്തിന്റെ ഭാഗമാകണം. പഞ്ചായത്ത് – മുനിസിപല്‍ സെക്രട്ടറിമാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ എന്നിവരെയാണ് ഭക്ഷണം, കുടിവെള്ളം എന്നിവയ്ക്ക് നിയോഗിച്ചത്. ഭക്ഷ്യസുരക്ഷാ വകുപ്പ് ആഹാരം സുരക്ഷിതമെന്ന് ഉറപ്പാക്കണം. പന്തല്‍, വേദി, ശബ്ദം, വെളിച്ചം തുടങ്ങിയവയ്ക്ക് പൊതുമരാമത്ത് വകുപ്പിന്റെ വിവിധ വിഭാഗങ്ങള്‍ക്കാണ് ചുമതല. ആരോഗ്യവകുപ്പ് ആംബുലന്‍സ്, ആരോഗ്യസംഘം എന്നിവ ഉറപ്പാക്കണം തുടങ്ങിയ സുപ്രധാന ചുമതലകളും അനുബന്ധ പ്രവര്‍ത്തനങ്ങളുമാണ് വിവിധ വകുപ്പുകള്‍ക്കായി വിഭജിച്ച് നല്‍കിയതെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. എ.ഡി.എം ബി.ജ്യോതി, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡോണള്‍ഡ് ട്രംപിനെ വെല്ലുവിളിച്ച് അമേരിക്കയിൽ സുപ്രധാന പ്രഖ്യാപനവുമായി ഇലോണ്‍ മസ്ക്

0
ന്യൂയോര്‍ക്ക് : അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ വെല്ലുവിളിച്ച് അമേരിക്കയിൽ സുപ്രധാന...

ആശുപത്രിയിലെത്തി മടങ്ങുകയായിരുന്ന വയോധികയുടെ മാല കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍

0
തൃശൂര്‍ : ആശുപത്രിയിലെത്തി മടങ്ങുകയായിരുന്ന വയോധികയുടെ മാല കവര്‍ന്ന കേസില്‍ യുവതി...

ട്രെയിനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലക്ഷദ്വീപ് സ്വദേശി മരിച്ചു

0
ആലപ്പുഴ : ട്രെയിനപകടത്തിൽ പരിക്കേറ്റു ആറുമാസമായി ചികിത്സയിലായിരുന്ന ലക്ഷദ്വീപ് ചെത്തിലത്ത് ദ്വീപിൽ...

സംസ്കൃത സർവ്വകലാശാലയിൽ ബി. എ. (മ്യൂസിക്) : സ്പോട്ട് അഡ്മിഷൻ ജൂലൈ ഒമ്പതിന്

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള മ്യൂസിക്ക് വിഭാഗത്തിലെ ബി....