പത്തനംതിട്ട : ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ റിപ്പബ്ളിക് ദിനം നാളെ (ജനുവരി 26 -ഞായർ ) വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു. രാവിലെ എട്ട് മണിക്ക് ഡി.സി.സി ആസ്ഥാനമായ പത്തനംതിട്ട രാജീവ് ഭവൻ അങ്കണത്തിൽ ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ദേശീയ പതാക ഉയർത്തും. ഉച്ചക്ക് രണ്ട് മണിക്ക് രാജീവ്ഭവൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന റിപ്പബ്ളിക് ദിന സമ്മേളനം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും.
പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിക്കും. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു മുഖ്യപ്രഭാഷണം നടത്തും. സമ്മേളത്തിന് ശേഷം ഇന്ത്യ റിപ്പബ്ളിക് പിന്നിട്ട എഴുപത്തി അഞ്ച് വർഷങ്ങൾ എന്ന വിഷയത്തെക്കുറിച്ച് നടക്കുന്ന സെമിനാറിൽ കെ.പി.സി.സി നയ രൂപീകണ ഗവേഷണ വിഭാഗം ചെയർമാൻ ഡോ.ജെ.എസ് അടൂർ പ്രബന്ധം അവതരിപ്പിക്കും. കെ.പി.സി.സി, ഡി.സി.സി, പോഷക സംഘടനാ ഭാരവാഹികൾ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും. ജില്ലയിലെ കോൺഗ്രസ്സിന്റെ ബ്ലോക്ക്, മണ്ഡലം, വാർഡ്, ബൂത്ത്, പോഷക സംഘടനാ കമ്മിറ്റികളുടെ നേതൃത്വത്തിലും പതാക ഉയർത്തൽ, പൊതുസമ്മേളനം, ചർച്ചകൾ, സെമിനാറുകൾ തുടങ്ങി വിവിധ പരിപാടികളോടെ റിപ്പബ്ളിക് ദിനം ആഘോഷിക്കുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി പറഞ്ഞു.