Tuesday, April 22, 2025 7:40 pm

രാഷ്ട്രനിർമ്മാണത്തിന്റെ അടിസ്ഥാനം ഗവേഷണമാണ് ; പ്രൊഫ. പി. കെ. മൈക്കിൾ തരകൻ

For full experience, Download our mobile application:
Get it on Google Play

കാലടി : രാഷ്ട്രനിർമ്മാണത്തിന്റെ അടിസ്ഥാനം ഗവേഷണമാണെന്ന് കണ്ണൂർ സർവ്വകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. പി. കെ. മൈക്കിൾ തരകൻ പറഞ്ഞു. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല സംഘടിപ്പിക്കുന്ന ത്രിദിന റിസർച്ച് സ്കോളേഴ്സ് മീറ്റ് 2023 ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ ഗവേഷകരുടെ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. ദേശീയതയിലും പ്രാദേശികതയിലുമൂന്നിയ ഗവേഷണങ്ങൾ രാഷ്ട്രപുരോഗതിക്ക് കാരണമാകും. ഗുണമേന്മയുളള ഗവേഷണങ്ങൾ വിജ്‍‍ഞാന വിതരണത്തെ ശാക്തീകരിക്കും.  ഗവേഷണമെന്നത് വിജ്ഞാനശേഖരത്തിന്റെ വിപുലീകരണമാണ്. അവിടെ നമുക്ക് എന്തിനെക്കുറിച്ചും കൂടുതൽ വിവരങ്ങൾ കണ്ടെത്താനും ഈ അധിക വിവരങ്ങളുടെ പ്രയോഗം സാമൂഹ്യപുരോഗതിക്ക് ഉപയോഗിക്കാനും കഴിയും.

സമൂഹം, രാഷ്ട്രീയം, സമ്പദ്‍വ്യവസ്ഥ എന്നിവ കെട്ടിപ്പടുക്കുന്നതിന് ഗവേഷണത്തെ രാഷ്ട്രവികസനവുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. പ്രാദേശികവും തദ്ദേശീയവുമായ ഗവേഷണങ്ങളെ അന്തർദേശീയ കാഴ്ചപ്പാടിൽ അവതരിപ്പിക്കണം. ഡാറ്റയും വ്യാഖ്യാനങ്ങളും മാത്രമല്ല ചർച്ചകളും കൂടി ഉണ്ടാകുമ്പോഴാണ് ഗവേഷണ ഫലങ്ങൾക്ക് ഗുണമേന്മ ഉണ്ടാകുക. ഗവേഷണത്തിന്റെ രീതിശാസ്ത്രപരമായ നിലവാരം മാത്രമല്ല അതിന്റെ സാമൂഹ്യലക്ഷ്യവും ഉളളടക്കവും പ്രധാനമാണ്, പ്രൊഫ. പി. കെ. മൈക്കിൾ തരകൻ പറഞ്ഞു. കാലടി മുഖ്യ ക്യാമ്പസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ അധ്യക്ഷനായിരുന്നു. പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി, പ്രൊഫ. പി. പവിത്രൻ, പ്രൊഫ. ടി. മിനി, പ്രൊഫ. സൂസൺ തോമസ്, ഡോ. ബിജു വിൻസന്റ് എന്നിവർ പ്രസംഗിച്ചു.

കെ. ശ്രേയ, എച്ച്. സ്വാതി, കെ. ബി. അമൃത, കെ. ബി. കൃഷ്‍ണേന്ദു, എ. സി. ജിനിഷ, ആലീസ് റീജ ഫെർണാണ്ടസ്, കെ. പി. കൃഷ്ണ, എസ്. സന്ധ്യ, സി. കെ. ശരണ്യ, അശ്വതി, കെ. ജി. ഹരികൃഷ്ണൻ, പഞ്ചമി ജയശങ്കർ, എ. എം. നീമ, നിധിന അശോകൻ, കെ. വിഷ്ണുപ്രിയൻ, സി. കെ. സഹല തസ്നി, എ. കെ. ആതിര, എ. മുഹമ്മദ് നിയാസ് എന്നിവർ വിവിധ സെഷനുകളിലായി പ്രബന്ധങ്ങൾ അവതരിപ്പിച്ചു. വി. ദിനേശൻ, കെ. എം. ഭരതൻ, അജു കെ. നാരായണൻ, കെ. ജി. പൗലോസ്, സി. രാജേന്ദ്രൻ, ജി. ഇന്ദു, ജസ്റ്റിൻ മാത്യു, കെ. എം. അനിൽ, കെ. വി. ദിലീപ് കുമാർ, കെ. എച്ച്. സുബ്രമണ്യൻ, ഇ. ജയൻ, പി. കെ. അജിതൻ, ടി. വി. സജീവ്, മിനി പ്രസാദ്, സി. ഗണേഷ്, എം. എച്ച്. ഇല്യാസ് എന്നിവർ വിവിധ സെഷനുകളിൽ വിഷയ വിദഗ്ധരായി പങ്കെടുത്തു. കെ. ജി. പൗലോസ്, സി. രാജേന്ദ്രൻ, കെ. മുത്തുലക്ഷ്മി, ദേവ്നാഥ് പഥക്, എ. എം. ഷിനാസ് എന്നിവർ പ്ലീനറി സെഷനുകളിൽ പ്രസംഗിച്ചു. കടൽപ്പാട്ട്, കിടാവലിപ്പാട്ട്, കാളകളിപ്പാട്ട്, കളമെഴുത്ത് എന്നിവയും വിവിധ വേദികളിലായി നടന്നു.

മാനവിക-സാമൂഹികശാസ്ത്ര മേഖലകളിലെ ഗവേഷകരെ ഉദ്ദേശിച്ച് ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന റിസർച്ച് സ്കോളേഴ്സ് മീറ്റിൽ പ്രദേശ പഠനം, തദ്ദേശീയ സാഹിത്യം, സംസ്കാരം, സമൂഹം എന്നീ ഗവേഷണ മേഖലകൾക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. രാജ്യത്തെ പന്ത്രണ്ടോളം സർവകലാശാലകളിൽ നിന്നായി 57 പ്രബന്ധങ്ങൾ ഗവേഷക സംഗമത്തിൽ അവതരിപ്പിക്കും. 23 സെഷനുകളും അഞ്ച് പ്ലീനറി സെഷനുകളും ക്രമീകരിച്ചിട്ടുണ്ട്. 53 വിഷയ വിദഗ്ധർ പങ്കെടുക്കും. നാല് വേദികളിലായാണ് പ്രബന്ധാവതരണം നടക്കുക. എല്ലാ ദിവസവും വൈകിട്ട് 6.30ന് വിവിധ നാടൻ കലാരൂപങ്ങളുടെ അവതരണം ഉണ്ടായിരിക്കും. സംസ്കൃതം (എട്ട്), ഫിലോസഫി (ഒന്ന്), മലയാളം (ഇരുപത്തഞ്ച്), ഹിന്ദി (അഞ്ച്), ഹിസ്റ്ററി (മൂന്ന്), ഡാൻസ് (ഒന്ന്), സോഷ്യോളജി (രണ്ട്), ഇംഗ്ലീഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ (ഏഴ്), ജ്യോഗ്രഫി (ഒന്ന്), സംഗീതം (ഒന്ന്) എന്നീ വിഷയങ്ങളിൽ 57 പ്രബന്ധങ്ങൾ അവതരിപ്പിക്കും. സർവകലാശാലയിലെ റിസർച്ച് ആൻഡ് ഡെവലപ്മെൻറ് സെൽ, ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ, സ്ട്രൈഡ് പ്രോജക്ട് എന്നിവയുടെ നേതൃത്വത്തിലാണ് റിസർച്ച് സ്കോളേഴ്സ് മീറ്റ് 2023സംഘടിപ്പിച്ചിരിക്കുന്നത്. റിസർച്ച് സ്കോളേഴ്സ് മീറ്റ് 14ന് സമാപിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിരുവല്ലയിൽ 12കാരനായ മകന്റെ ദേഹത്തേക്ക് ഡീസൽ ഒഴിച്ച് കൊല്ലുമെന്ന് ഭീഷണിപെടുത്തിയ പിതാവ് അറസ്റ്റിൽ

0
പത്തനംതിട്ട: കൂടുതൽ സ്ത്രീധനമാവശ്യപ്പെട്ട് നിരന്തരം ഭാര്യയെ പീഡിപ്പിക്കുകയും 12 കാരനായ മകന്റെ...

കോന്നി ഗ്രാമപഞ്ചായത്ത് ഭരണസമിതിയ്ക്ക് എതിരെ സിപിഎം പ്രതിഷേധ സംഗമം നടത്തി

0
കോന്നി: കോന്നി ഗ്രാമപഞ്ചായത്ത് യു ഡി എഫ് ഭരണസമിതിയുടെ അഴിമതിയ്ക്കും വികസന...

കശ്മീർ ഭീകരാക്രമണത്തിൽ അപലപിച്ച് പ്രധാനമന്ത്രി

0
ന്യൂ ഡൽഹി: ജമ്മു കശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഉണ്ടായ ഭീകരാക്രമണത്തിന്...

ഓപ്പറേഷന്‍ ഡി-ഹണ്ട് : 94 പേരെ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം : ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ഏപ്രില്‍21) സംസ്ഥാനവ്യാപകമായി നടത്തിയ...