Wednesday, July 2, 2025 2:35 am

സ്വർണ പണയത്തിന് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി റിസർവ് ബാങ്ക് ; വായ്പതുക പണമായി വാങ്ങാം

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി: സ്വർണ പണയം സംബന്ധിച്ച് പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി റിസർവ് ബാങ്ക്. വായ്‌പ കാലാവധിയിലും വായ് ലഭിക്കുന്ന തുകയുടെ പരിധിയിലും മാറ്റംവരുന്ന തരത്തിലാണ് നിർദേശങ്ങൾ. ചെറുവായ്പകൾക്ക് സ്വർണത്തിന്റെ മൂല്യമനുസരിച്ച് കൂടുതൽ തുക വായ്പയായി ലഭിക്കും. 2026 ഏപ്രിൽ മുതലാണ് പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക.

പുതിയ നിർദേശങ്ങൾ അനുസരിച്ച് 2.5 ലക്ഷം രൂപയിൽ താഴെയുള്ള വായ്‌പകളിൽ സ്വർണത്തിന്റെ വിപണി വിലയുടെ 85 ശതമാനം വരെ വായ്പയായി ലഭിക്കും. നേരത്തെയിത് 75 ശതമാനമായിരുന്നു. 2.5 ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെയുള്ള വായ്‌പകൾക്കിത് 80 ശത മാനമാണ്. അഞ്ചു ലക്ഷത്തിനുമുകളിൽ 75 ശതമാനവും. വായ്‌പ കാലയളവിൽ ഈ മൂല്യം നിലനിർത്തണം. അതുകൊണ്ടുതന്നെ തുടക്കത്തിൽ 85 ശതമാനം തുക വായ്പയായി എടുത്താൽ മാസം തോറും പലിശ അടക്കേണ്ടിവരും. പലിശ മാസംതോറും അടക്കുന്നില്ലെങ്കിൽ തുടക്കത്തിൽ ലഭിക്കുന്ന തുക കുറവായിരിക്കും.

ബാങ്കുകളിൽ നിന്ന് വാങ്ങുന്ന സ്വർണ നാണയം മാത്രമല്ല, ജ്വല്ലറികളിൽ നിന്ന് വാങ്ങുന്ന സ്വർണനാണയവും ഇനി പണയം വെക്കാം. പരമാവധി 50 ഗ്രാം വരെയേ നാണയം പണയം വെക്കാവൂ എന്ന വ്യവസ്ഥ തുടരുകയും ചെയ്യും. ആഭരണത്തിന് പകരം സ്വർണ നാണയമായി കൈവശമുള്ളവർക്ക് അത് പണയം വെക്കുന്നതിലുണ്ടായിരുന്ന അനിശ്ചിതത്തമാണ് പുതിയ നിർദേശത്തിലൂടെ മാറിക്കിട്ടിയത്. 20,000രൂപക്ക് മുകളിലുള്ള വായ്പകൾ എല്ലാം തന്നെ ബാങ്ക് അക്കൗണ്ടുകൾ വഴി മാത്രമേ നൽകാവൂ എന്ന നിബന്ധനയും മാറ്റി. കഴിവതും അങ്ങനെ ചെയ്യണമെന്ന നിർദേശമാണിപ്പോഴുള്ളത്. ക്യാഷ് ഇടപാടുകൾ ആദായ നികുതി നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് നടത്തണം. സ്വർണാഭരണത്തിന്റെ ഉടമസ്ഥാവകാശം കാണിക്കുവാൻ സ്വർണം വാങ്ങിയ ബില്ല് കൊണ്ടുവരണമെന്ന നിബന്ധനയും ഒഴിവാക്കി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അധ്യാപകരെ നിയമിക്കുന്നു

0
പത്തനംതിട്ട : പട്ടികവര്‍ഗ വികസന വകുപ്പിന്റെ വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍...

പ്രവൃത്തികളുടെ ഉദ്ഘാടനം കെ. യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു

0
പത്തനംതിട്ട : അരുവാപ്പുലം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി...

തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025 നോടനുബന്ധിച്ച് യോഗം ചേര്‍ന്നു

0
പത്തനംതിട്ട : തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025...

ക്വിസ്, ചിത്രരചന ജില്ലാതല മത്സരം ജൂലൈ 12ന്

0
പത്തനംതിട്ട : ദേശീയ വായനാദിന- മാസാചരണത്തിന്റെ ഭാഗമായി പി എന്‍ പണിക്കര്‍...