Tuesday, April 22, 2025 8:13 pm

കോയിപ്രം, പുളിക്കീഴ്, റാന്നി ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോയിപ്രം, പുളിക്കീഴ്, റാന്നി ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടത്തി. സ്ത്രീ സംവരണ വാര്‍ഡുകളാണ് ആദ്യം നറുക്കെടുത്തത്.

കോയിപ്രം ബ്ലോക്കിലെ അയിരൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒന്ന് (ഇട്ടിയപ്പാറ), രണ്ട് (കടയാര്‍), നാല് (പന്നിക്കുന്ന്), അഞ്ച് (പൊടിപ്പാറ), ഒന്‍പത് (കൈതക്കൊടി ), 11 (ഞുഴൂര്‍ ), 15 (കാഞ്ഞീറ്റുകര), 16 (തടിയൂര്‍) എന്നീ വാര്‍ഡുകള്‍ സ്ത്രീ സംവരണ വാര്‍ഡുകളായും 12 (അയിരൂര്‍ ) വാര്‍ഡ് പട്ടികജാതി സംവരണ വാര്‍ഡായും  തെരഞ്ഞെടുത്തു.

ഇരവിപേരൂര്‍ ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള വാര്‍ഡ് രണ്ട് (ഇരവിപേരൂര്‍ ), നാല് (ഇരവിപേരൂര്‍ തെക്ക്), അഞ്ച് (തോട്ടപ്പുഴ), പത്ത് (ഓതറ പടിഞ്ഞാറ്), 14 (നന്നൂര്‍ പടിഞ്ഞാറ്), 15 (വള്ളംകുളം), 16(വള്ളംകുളം തെക്ക്) എന്നിവ സ്ത്രീ സംവരണ വാര്‍ഡുകളായും വാര്‍ഡ് മൂന്ന് (ഇരവിപേരൂര്‍ കിഴക്ക്), 17(നെല്ലാട് ) എന്നിവ പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡുകളായും 11 (കോഴിമല) പട്ടികജാതി സംവരണ വാര്‍ഡായും തെരഞ്ഞെടുത്തു.

കോയിപ്രം ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന വാര്‍ഡ് രണ്ട് (ഐരക്കാവ് ), നാല് (കുറവന്‍ കുഴി ), ആറ് (പുല്ലാട് വടക്ക്), ഏഴ് (പുല്ലാട് ), 12 (കോയിപ്രം), 13 (തട്ടയ്ക്കാട് ), 15 (മുട്ടുമണ്‍ ), 17 (നെല്ലിമല) എന്നിവ സ്ത്രീ സംവരണ വാര്‍ഡുകളായും വാര്‍ഡ് 16 (കുമ്പനാട് കിഴക്ക്) പട്ടിക ജാതി സ്ത്രീ സംവരണ വാര്‍ഡായും വാര്‍ഡ് എട്ട് (വരയന്നൂര്‍) പട്ടികജാതി സംവരണമായും തെരഞ്ഞെടുത്തു.

തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട് (ചരല്‍ക്കുന്ന്), അഞ്ച് (കുറിയന്നൂര്‍), എട്ട് (മാരാമണ്‍), ഒന്‍പത് (തോട്ടപ്പുഴശ്ശേരി), പത്ത് (വെള്ളങ്ങൂര്‍), 11 (ചാലായ്ക്കര), 12 (ചിറയിറമ്പ്) എന്നിവ സ്ത്രീ സംവരണ വാര്‍ഡുകളായും നാല് (പൊന്മല) പട്ടികജാതി സംവരണമായും തെരഞ്ഞെടുത്തു.

എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്ന് (കൊറ്റന്‍ കുടി), നാല് (എഴുമറ്റൂര്‍), അഞ്ച് (ഇരുമ്പുകുഴി ), ഏഴ് (ഇടക്കാട്), എട്ട് (വള്ളിക്കാല), ഒന്‍പത് (കൊട്ടിയമ്പലം), പത്ത് (തെള്ളിയൂര്‍) എന്നിവ സ്ത്രീ സംവരണ വാര്‍ഡുകളായും 11 (പെരുമ്പ്രക്കാട്) പട്ടികജാതി സംവരണ വാര്‍ഡായും തെരഞ്ഞെടുത്തു.

പുറമറ്റം ഗ്രാമപഞ്ചായത്തിലെ ഒന്ന് (ഗ്യാലക്‌സി നഗര്‍), അഞ്ച് (പടുതോട്), ആറ് (മുതുപാല), എട്ട് (കോതകുളം), പത്ത് (മുണ്ടമല), 11 (നീലവാതുക്കല്‍) എന്നിവ സ്ത്രീ സംവരണ വാര്‍ഡായും മൂന്ന് (വെണ്ണിക്കുളം) പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡായും രണ്ട് (കവുങ്ങുംപ്രയാര്‍) പട്ടികജാതി സംവരണ വാര്‍ഡായും തെരഞ്ഞെടുത്തു.

പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന കടപ്ര ഗ്രാമപഞ്ചായത്തിലെ ഒന്ന് (വളഞ്ഞവട്ടം), നാല് (വളഞ്ഞവട്ടം ഈസ്റ്റ്), ഒന്‍പത് (ഹോസ്പിറ്റല്‍), പത്ത് (കടപ്ര), 11 (കടപ്ര തെക്ക്), 12 (കടപ്ര മാന്നാര്‍), 14 ( കടപ്ര പടിഞ്ഞാറ്) എന്നിവ സ്ത്രീ സംവരണ വാര്‍ഡുകളായും ഏഴ് (ഇല്ലിമല) പട്ടിക ജാതി സ്ത്രീ സംവരണ വാര്‍ഡായും ആറ് (ഉപദേശികടവ്) പട്ടികജാതി സംവരണ വാര്‍ഡായും തെരഞ്ഞെടുത്തു.

കുറ്റൂര്‍ ഗ്രാമ പഞ്ചായത്തിലെ ഒന്ന് (വെണ്‍പാല), നാല് (കുറ്റൂര്‍ വടക്ക്), അഞ്ച് (ഇളകുറ്റൂര്‍), ആറ് (പടിഞ്ഞാറ്റോതറ), ഏഴ് (പടിഞ്ഞാറ്റോതറ കിഴക്ക്), 11 (കുറ്റൂര്‍ തെക്ക്) എന്നിവ സ്ത്രീ സംവരണ വാര്‍ഡുകളായും പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡായി ഒന്‍പത് (തൈമറവുംകര) വാര്‍ഡും പട്ടിക ജാതി സംവരണ വാര്‍ഡായി രണ്ട് (കദളിമംഗലം) വാര്‍ഡും നറുക്കെടുപ്പിലൂടെ നിശ്ചയിക്കപ്പെട്ടു.

നിരണം ഗ്രാമപഞ്ചായത്തില്‍ മൂന്ന് (വടക്കുംഭാഗം കിഴക്ക്), നാല് (കണ്ണശ), അഞ്ച് (വൈ.എം.സി.എ), പത്ത് (പി.എച്ച്.സി), 12 (കൊമ്പങ്കേരി), 13 (തോട്ടടി) എന്നിവ സ്ത്രീ സംവരണ വാര്‍ഡുകളായും ഒന്‍പത് (പഞ്ചായത്ത് ഓഫീസ്) പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡായും ആറ് (ഡക്ക് ഫാം ) പട്ടികജാതി സംവരണ വാര്‍ഡായും തെരഞ്ഞെടുത്തു.

നെടുമ്പ്രം ഗ്രാമപഞ്ചായത്തില്‍ രണ്ട് (നെടുമ്പ്രം), മൂന്ന് (പുതിയകാവ്), നാല് (വൈക്കത്തില്ലം), എട്ട് (മലയിത്ര), പത്ത് (മുറിഞ്ഞചിറ), 11 (പുളിക്കീഴ്), 13 (ജലമേള) എന്നിവ സ്ത്രീ സംവരണ വാര്‍ഡുകളായും ഒന്‍പത് (കല്ലുങ്കല്‍) പട്ടികജാതി സംവരണ വാര്‍ഡായി തെരഞ്ഞെടുത്തു.

പെരിങ്ങര ഗ്രാമപഞ്ചായത്തില്‍ ഒന്ന് (മേപ്രാല്‍ പടിഞ്ഞാറ്), രണ്ട് (മേപ്രാല്‍), നാല് (ആലംതുരുത്തി), ആറ് (പെരുതുരുത്തി), പത്ത് (പെരിങ്ങര കിഴക്ക്), 11 (പെരിങ്ങര), 12 (കാരയ്ക്കല്‍ തെക്ക്), 14 (ചാത്തങ്കരി) എന്നിവ സ്ത്രീ സംവരണ വാര്‍ഡുകളായും 13 (പെരിങ്ങര പടിഞ്ഞാറ്) പട്ടികജാതി സംവരണ വാര്‍ഡായി തെരഞ്ഞെടുത്തു.

റാന്നി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ ഒന്ന് (പനവേലികുഴി), മൂന്ന് (വാകത്താനം), നാല് (കണ്ണംകര), അഞ്ച് (ചേത്തയ്ക്കല്‍), ആറ് (നീരാട്ടുകാവ്), 12 (ഐത്തല), 13 (കോളേജ് തടം), 16 (പൂഴിക്കുന്ന്), 17 (മന്ദമരുതി) എന്നിവ സ്ത്രീ സംവരണ വാര്‍ഡായും രണ്ട് (മക്കപ്പുഴ) പട്ടികജാതി സംവരണ വാര്‍ഡായും തെരഞ്ഞെടുത്തു.

റാന്നി ഗ്രാമപഞ്ചായത്തിലെ രണ്ട് (മുണ്ടപ്പുഴ), അഞ്ച് (പാലച്ചുവട്), ആറ് (പുതുശ്ശേരിമല പടിഞ്ഞാറ്), എട്ട് (കരിങ്കുറ്റിക്കല്‍), ഒന്‍പത് (ഇഞ്ചോലില്‍), 10 (ഉതിമൂട്), 11 (വലിയ കലുങ്ക്) എന്നിവ സ്ത്രീ സംവരണ വാര്‍ഡായും നാല് (മന്ദിരം) പട്ടികജാതി സംവരണ വാര്‍ഡായും തെരഞ്ഞെടുത്തു.

റാന്നി – അങ്ങാടി ഗ്രാമപഞ്ചായത്തിലെ ഒന്ന് (നെല്ലിക്കമണ്‍), മൂന്ന് ( മണ്ണാറത്തറ), അഞ്ച് (ഇട്ടിച്ചുവട്), ആറ് (പുള്ളോലി), ഏഴ് (അങ്ങാടി), 12 (പൂവന്‍മല), 13 (പുല്ലമ്പള്ളി ) എന്നിവ സ്ത്രീ സംവരണ വാര്‍ഡായും പത്ത് (പുല്ലൂപ്രം) പട്ടികജാതി സംവരണ വാര്‍ഡായും തെരഞ്ഞെടുത്തു.

റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തിലെ മൂന്ന് (മഠത്തും മൂഴി), നാല് (പുതുക്കട), എട്ട് (കിസുമം), ഒന്‍പത് (ശബരിമല), പത്ത് (മണക്കയം), 12 (നെടുമണ്‍), 15 (മാടമണ്‍) എന്നിവ സ്ത്രീ സംവരണ വാര്‍ഡായും രണ്ട് (പെരുനാട്) പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡായും ഏഴ് (നാറാണം തോട്) പട്ടികജാതി സംവരണ വാര്‍ഡായും ഒന്ന് (മുക്കം) പട്ടികവര്‍ഗ്ഗ സംവരണ വാര്‍ഡ് ആയും തെരഞ്ഞെടുത്തു.

വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിലെ രണ്ട് (കരിമ്പിനാം കുഴി ), നാല് (വടശ്ശേരിക്കര), ഏഴ് (അരീക്കക്കാവ് ), എട്ട് (മണിയാര്‍), ഒന്‍പത് (കുമ്പളത്തമണ്‍), പത്ത് (തലച്ചിറ), 14 (കുമ്പളാംപൊയ്ക) എന്നിവ സ്ത്രീ സംവരണ വാര്‍ഡായും ആറ് (പേഴുംപാറ) പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡായും 15 (ഇടക്കുളം) പട്ടികജാതി സംവരണ വാര്‍ഡായും തെരഞ്ഞെടുത്തു.

ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലെ മൂന്ന് (മണക്കയം), ഏഴ് (കുളങ്ങര വാലി), ഒന്‍പത് (മണ്‍പിലാവ്), പത്ത് (നീലി പിലാവ്), 11 (കട്ടച്ചിറ), 12 (ചിറ്റാര്‍ തെക്കേക്കര) എന്നിവ സ്ത്രീ സംവരണ വാര്‍ഡായും ഒന്ന് (പാമ്പിനി) പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡായും അഞ്ച് (ചിറ്റാര്‍ തോട്ടം) പട്ടികജാതി സംവരണ വാര്‍ഡായും 13 (കൊടുമുടി) പട്ടികവര്‍ഗ്ഗ സംവരണ വാര്‍ഡ് ആയും തെരഞ്ഞെടുത്തു.

സീതത്തോട് ഗ്രാമപഞ്ചായത്തിലെ ഒന്ന് (കോട്ടമണ്‍പാറ), രണ്ട് (പാലത്തടിയാര്‍), മൂന്ന് (ഗവി), നാല് (ആങ്ങമുഴി), ഒന്‍പത് (ഗുരുനാഥന്‍ മണ്ണ്), 11 (സീതത്തോട്), 13 (അള്ളുങ്കല്‍) എന്നിവ സ്ത്രീ സംവരണ വാര്‍ഡായും ഏഴ് (കൊച്ചുകോയിക്കല്‍) പട്ടികജാതി സംവരണ വാര്‍ഡായും തെരഞ്ഞെടുത്തു.

നാറാണംമൂഴി ഗ്രാമപഞ്ചായത്തില്‍ മൂന്ന് (ചെമ്പനോലി), അഞ്ച് (കുരുമ്പന്‍ മൂഴി), ആറ്(കുടമുരുട്ടി), ഏഴ് (പൂപ്പള്ളി), എട്ട് (അത്തിക്കയം), 12 (കക്കുടുമണ്‍), 13 (പൊന്നമ്പാറ) എന്നിവ സ്ത്രീ സംവരണ വാര്‍ഡായും 11 (അടിച്ചിപ്പുഴ) പട്ടികജാതി സംവരണ വാര്‍ഡായും നാല് (കടുമീന്‍ചിറ) പട്ടിക വര്‍ഗ സംവരണ വാര്‍ഡായും തെരഞ്ഞെടുത്തു.

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ ഒന്ന് (കുന്നം), രണ്ട് (എണ്ണൂറാം വയല്‍), മൂന്ന് (നൂറോക്കാട്), നാല് (വെണ്‍കുറിഞ്ഞി), ഏഴ്(ഇടകടത്തി), ഒന്‍പത് (ഇടത്തിക്കാവ്) , പത്ത് (പരുവ), 12 (മണ്ണടിശാല) എന്നിവ സ്ത്രീ സംവരണ വാര്‍ഡായും 13 (കുംഭിത്തോട് ) പട്ടികജാതി സംവരണ വാര്‍ഡായും തെരഞ്ഞെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുള്ള വെടിവെപ്പിനെ അപലപിച്ച് രാഹുൽ ഗാന്ധി

0
ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുള്ള ഭീകരരുടെ വെടിവെപ്പിനെ അപലപിച്ച്...

സിവിൽ സർവീസ് റാങ്ക് ജേതാവ് സ്വാതിയെ വീട്ടിലെത്തി അഭിനന്ദിച്ച് അഡ്വ. കെ യു ജനീഷ്...

0
പത്തനംതിട്ട : സിവിൽ സർവീസ് റാങ്ക് ജേതാവ് കോന്നി സ്വദേശിനി എസ്....

സംസ്ഥാനത്തെ 752 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ-ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ മന്ത്രി

0
തിരുവനന്തപുരം: സംസ്ഥാനത്തെ 752 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ- ഹെല്‍ത്ത് സംവിധാനം സജ്ജമായതായി...

ജമ്മു കശ്മീരിൽ ഭീകരാക്രമണം ; 27​ പേർ കൊല്ലപ്പെട്ടുവെന്ന് പ്രാദേശിക മാധ്യമങ്ങൾ

0
ജമ്മു കാശ്മീർ: ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം. 27​ പേർ...