ആങ്ങമൂഴി : കോമ്പനോനിൽ രേഷ്മയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് കെ.പി.സി.സി അംഗം പി. മോഹൻരാജ് ആവശ്യപ്പെട്ടു. രേഷ്മയുടെ മരണത്തിന് ഉത്തരവാദികളായവരുടെ പേരിൽ നടപടി എടുക്കണമെന്നും കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ്സ് സീതത്തോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആങ്ങമൂഴി പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
ആങ്ങമൂഴി പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഇത് സംബന്ധിച്ച് അന്വേഷണം നടത്തിവരവെ അദ്ദേഹത്തെ പെട്ടെന്ന് അവധി എടുപ്പിച്ച് മാറ്റിയത് ദുരൂഹത വർദ്ധിപ്പിച്ചിരിക്കുകയാണ്. രേഷ്മ വീടിനുള്ളിൽ ഗ്യാസ് സിലിണ്ടർ പൊട്ടി മരണപ്പെട്ടു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല . പൊതു സമൂഹത്തിന് ബോദ്ധ്യപ്പെടുന്ന തരത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിലുടെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് രാജു കലപ്പമണ്ണിൽ അദ്ധ്യക്ഷത വഹിച്ചു .തണ്ണിത്തോട് ബ്ലോക്ക് പ്രസിഡന്റ് റോയിച്ചൻ ഏഴികത്ത് , ജില്ലാ പഞ്ചായത്ത് അംഗം പി.വി. വർഗ്ഗീസ് , ഡി.സി.സി ഏക്സിക്യൂട്ടിവ് അംഗം സലിം പി. ചാക്കോ, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് ജോയൽ മാത്യൂ , കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറി അലൻ ജീയോ മൈക്കിൾ , ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷമീർ തടത്തിൽ , ബ്ലോക്ക് സെക്രട്ടറിമാരായ സാംകുട്ടി പുളിക്കൽ ആലുംമൂട്ടിൽ, ഷാജഹാൻ ആങ്ങമൂഴി , മണ്ഡലം വൈസ് പ്രസിഡന്റ് ജോസ് പുരയിടത്തിൽ , ജിബിൻ ഏബ്രഹാം വർഗ്ഗീസ് , സുബൈദ ബീവി , സൂസൻ മേബിൾ സലിം , ശ്യാമള ഉദയഭാനു തുടങ്ങിയവർ പ്രസംഗിച്ചു.