പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി രേഷ്മ മറിയം റോയി വിജയിച്ചു. എഴുപത് വോട്ടുകള്‍ക്കാണ് കോന്നി അരുവാപ്പുലം പഞ്ചായത്ത് 11-ാം വാര്‍ഡിലെ സി.പി.എം സ്ഥാനാര്‍ഥിയായിരുന്ന രേഷ് വിജയിച്ചത് .
നവംബര്‍ 18നാണ് രേഷ്മക്ക് 21 വയസ് തികഞ്ഞത്. നവംബര്‍ 19നാണ് രേഷ്മ പത്രിക സമര്‍പ്പിച്ചത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ട ഏറ്റവും കുറഞ്ഞ പ്രായ പരിധിയാണ് 21 വയസ്സ്.
എസ്.എഫ്.ഐയുടെ ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും ഡി.വൈ.എഫ്.ഐയുടെജില്ലാ കമ്മിറ്റി അംഗവുമാണ് രേഷ്മ. രേഷ്മയുടെ കുടുംബം കോണ്‍ഗ്രസ് അനുഭാവികളാണെങ്കിലും പഠനത്തിനിടെ രേഷ്മ കമ്യൂണിസ്റ്റ് അനുഭാവിയായി മാറുകയായിരുന്നു. കോന്നി വി.എന്‍.എസ് കോളജില്‍ എസ്.എഫ്.ഐയില്‍ പ്രവര്‍ത്തകയായിരുന്നു രേഷ്മ.