പത്തനംതിട്ട : ജില്ലാ ശുചിത്വ മിഷനിൽ പ്രതിദിന വേതാനാടിസ്ഥാനത്തിൽ റിസോഴ്സ് പേഴ്സൺമാരെ (ആർപി) നിയമിക്കുന്നു. സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ചവർ അല്ലെങ്കിൽ ഐടിഐ, പോളി ടെക്നിക്ക് ഡിപ്ലോമ, ബിസിഎ /എംസിഎ/ ബിടെക് /എംടെക് സിവിൽ/ എൻവിറോൺമെന്റൽ സയൻസ്/ എഞ്ചിനീയറിംഗ് ഒരു വിഷയമായി പഠിച്ച ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലുളള സർവകലാശാല ബിരുദം എന്നീ പറയുന്നവയിൽ ഏതെങ്കിലും ഒന്ന് യോഗ്യതയായി ഉണ്ടായിരിക്കണം. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും അപേക്ഷിക്കുന്ന വ്യക്തിയുടെ ബയോഡേറ്റയും (ബയോഡേറ്റയിൽ പാസ്പോർട്ട് സൈസ് ഫോട്ടോയും ഒപ്പും ഉണ്ടായിരിക്കണം), യോഗ്യതകൾ തെളിയിക്കുന്ന സർട്ടഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം പത്തനംതിട്ട സ്റ്റേഡിയം ജംഗ്. സമീപമുളള ജില്ലാ ശുചിത്വ മിഷൻ ഓഫീസിൽ 25/06/2025 വൈകിട്ട് 4.00 മണിക്ക് മുമ്പായി നേരിട്ട് സമർപ്പിക്കുകയോ/ തപാൽ മുഖേന അയ്ച്ചു തരുകയോ ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം അപേക്ഷകൾ പരിഗണിക്കുന്നതല്ല.
അപേക്ഷകളുടെ അടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്ത ശേഷം അഭിമുഖത്തിന് ക്ഷണിക്കും. അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രതിദിന വേതനമായി 750 രൂപ നൽകും. തപാൽ വിലാസം: ജില്ലാ മിഷൻ കോ ഓർഡിനേറ്റർ, ജില്ലാ ശുചിത്വ മിഷൻ, 1st ഫ്ലോർ, കിടാരത്തിൽ ക്രിസ് ടവർ, സ്റ്റേഡിയം ജംഗ്. സമീപം, പത്തനംതിട്ട- 689645. അപേക്ഷകൾ രജിസ്റ്റേർഡ് തപാൽ മുഖേനയോ സ്പീഡ് പോസ്റ്റ് ആയോ മാത്രം അയ്ക്കുക. അപേക്ഷ അയ്ക്കുന്ന കവറിന് പുറത്ത് റിസോഴ്സ് പേഴ്സൺ നിയമനത്തിന് വേണ്ടിയുളള അപേക്ഷ എന്ന് രേഖപ്പെടുത്തിയിരിക്കണം കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 8281900958.