കൊച്ചി : അനുമതിയില്ലാതെ തോപ്പുംപടി പാലത്തിനു സമീപം ഡ്രോണ്‍ പറത്തിയ വടുതല സ്വദേശിയായ യുവാവിനെ നാവിക സേന പിടികൂടി. ഇയാളെ തോപ്പുംപടി പോലീസിനു കൈമാറി.
ട്രാവല്‍ ബ്ലോഗിനു വേണ്ടിയാണ് ഡ്രോണ്‍ പറത്തിയത് എന്നാണ് യുവാവ് പറയുന്നത്. ഒ.എല്‍.എക്‌സ് വഴി ഒരു ലക്ഷം രൂപയ്ക്കാണ് ഡ്രോണ്‍ വാങ്ങിയതെന്നും യുവാവ് പോലീസിനോടു പറഞ്ഞു. വിമാനത്താവളങ്ങള്‍ക്കോ സേനാ കേന്ദ്രങ്ങള്‍ക്കോ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണ്‍ പറത്തരുതെന്നാണ് ചട്ടം. ഇതു ലംഘിച്ചതിനാണ് യുവാവിനെ പിടികൂടിയത്. ഡ്രോണ്‍ പിടിച്ചെടുത്ത നേവി ഇതും പോലീസിനു കൈമാറിയിട്ടുണ്ട്.