തിരുവനന്തപുരം: പൊന്മുടിയിലേക്ക് വലിയ വാഹനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചു. കല്ലാര്‍ ഗോള്‍ഡന്‍ വാലി കഴിഞ്ഞ് വലിയ വാഹനങ്ങള്‍ പ്രവേശിപ്പിക്കില്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പൊന്മുടിയില്‍ കനത്ത മഴ പെയ്യുന്നതും മണ്ണിടിച്ചിലിനുള്ള സാധ്യതയും കണക്കിലെടുത്താണ് തീരുമാനം. ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഗോള്‍ഡന്‍ വാലിയില്‍ നിന്നും പൊന്മുടിയിലേയ്ക്ക് വലിയ വാഹനങ്ങള്‍ കടത്തി വിടുന്നതല്ലെന്ന് തിരുവനന്തപുരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.
അടുത്തിടെ 12-ാം വളവില്‍ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. പൊന്മുടിയിലേയ്ക്കുള്ള റോഡില്‍ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായാല്‍ മേഖല പൂര്‍ണമായും ഒറ്റപ്പെടും. ഈ സാഹചര്യം കണക്കിലെടുത്താണ് വലിയ വാഹനങ്ങള്‍ക്ക് പൊന്മുടിയിലേയ്ക്ക് പ്രവേശനം നിരോധിച്ചത്. അതേസമയം കഴിഞ്ഞ ദിവസം പൊന്മുടിയില്‍ സഞ്ചാരികളുടെ വാഹനം കൊക്കയിലേയ്ക്ക് മറിഞ്ഞ് അപകടം ഉണ്ടായിരുന്നു. 22-ാം വളവില്‍ ഫോറസ്റ്റ് ഓഫീസ് സമീപത്ത് വെച്ചാണ് നാല് പേര്‍ സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞത്.