എറണാകുളം : കടവന്ത്രയിലെ ബാറില്‍ നടന്ന അക്രമത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചി നഗരത്തിലെ ഡിജെ പാര്‍ട്ടികള്‍ക്ക് കര്‍ശന നിയന്ത്രണവുമായി പോലീസ്. രാത്രി പത്ത് മണിക്ക് ശേഷം ബാറുകളില്‍ ഡിജെ പാര്‍ട്ടികള്‍ നടത്തരുതെന്ന് ബാര്‍ ഉടമകള്‍ക്ക് പോലീസ് നിര്‍ദേശം നല്കി. ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബാറുകളില്‍ പോലീസ് നിരീക്ഷണവും ആരംഭിച്ചു. പോലീസ് നിര്‍ദേശിച്ച സമയത്തിനപ്പുറം ബാറുകളില്‍ പാര്‍ട്ടികള്‍ നടത്തിയാല്‍ നടപടി സ്വീകരിക്കാനാണ് സിറ്റി പോലീസിന്റെ തീരുമാനം. ബാറുകളില്‍ അടക്കം ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ അഞ്ച് മിനിറ്റിനകം എത്തിച്ചേരാന്‍ കഴിയുന്ന തരത്തില്‍ നഗരത്തില്‍ പോലീസ് വിന്യാസം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഉറപ്പിച്ചു. കടവന്ത്ര ഒലിവ് ഡൗണ്‍ ടൗണ്‍ ബാറില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ ബാര്‍ മാനേജര്‍ക്ക് കുത്തേറ്റിരുന്നു. ഫുഡ് ആന്‍ഡ് ബീവറേജ്സ് മാനേജര്‍ റോണിക്ക് ആണ് കുത്തേറ്റത്. ബാറില്‍ മദ്യപിക്കാനെത്തിയവര്‍ സംഘര്‍ഷത്തിനിടെ ബിയര്‍ കുപ്പി പൊട്ടിച്ച് മാനേജരെ കുത്തുകയായിരുന്നു. ഡിജെ പാര്‍ട്ടിക്ക് വന്നവരാണ് ഇവര്‍. അക്രമികളില്‍ രണ്ട് പേരെ കൃത്യം നടന്ന സമയത്ത് പോലീസ് പിടികൂടിയെങ്കിലും ഒരാള്‍ ഓടി രക്ഷപ്പെട്ടു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033