തിരുവനന്തപുരം : സംസ്ഥാനത്ത് തോടുകളിലും പുഴകളിലും അനധികൃത മീൻപിടിത്തം വ്യാപകമായതിനാൽ ഇനിമുതൽ പിഴ ചുമത്തുമെന്ന് വ്യക്തമാക്കി അധികൃതർ. തടയണകളും വരമ്പുകളുമുള്ള ഭാഗങ്ങളിലാണ് കെണികളും വലയും ഉപയോഗിച്ച് നീരൊഴുക്ക് അടച്ചു കെട്ടിയുള്ള നിയമവിരുദ്ധ മീൻപിടിത്തം സജീവമായത്. അടച്ചുകെട്ടിയുള്ള മീൻപിടിത്തം പുതിയ നിയമ പ്രകാരം 15000 രൂപ പിഴയും 6 മാസം തടവും ലഭിക്കുന്ന കുറ്റമാണ്. ഫിഷറീസ്, റവന്യു, പോലീസ് വകുപ്പുകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും ഇതിനെതിരെ നടപടിയെടുക്കാം. വേനലിൽ വറ്റാത്ത ജലസ്രോതസുകളിൽ കഴിഞ്ഞിരുന്ന മീനുകൾ മഴക്കാലത്ത് പ്രജനനത്തിനായി മറ്റിടങ്ങളിലേക്ക് സഞ്ചരിക്കുകയും കെണികളിൽ പെടുകയും ചെയ്യും. നാടൻ മത്സ്യങ്ങളിൽ ഒട്ടേറെ ഇനങ്ങൾ വംശനാശ ഭീഷണി നേരിടുന്നവയാണ്. തോടുകളുടെയും പുഴകളുടെയും കുറുകെ പൂർണമായി വലകൾ വലിച്ചു കെട്ടുന്നതോടെ സഞ്ചാരപാത മീനുകൾക്ക് നഷ്ടമാകും. ഇതോടെ മത്സ്യങ്ങൾക്ക് മറ്റു സ്ഥലങ്ങളിലേക്ക് എത്താൻ പറ്റാതാവുകയും വംശവർധന തടയുന്നതിന് ഇടയാക്കുകയും ചെയ്യുന്നു. രുചിയിലും ഗുണത്തിലും നാടൻ മത്സ്യങ്ങൾ ഏറെ മുന്നിട്ടു നിൽക്കുന്നതിനാൽ ഇവയെ പിടികൂടുന്നതും വർധിച്ചിരിക്കുകയാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033