രാജ്യത്തെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം (cpi inflation) മെയ് മാസത്തിൽ വീണ്ടും കുറഞ്ഞതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 25 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് മെയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 4.25 ശതമാനമായി നിരക്ക് കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. ഏപ്രിലില്‍ ഇത് 4.70 ശതമാനമായിരുന്നു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. ജനുവരി മുതല്‍ ബേസിസ് പോയിന്റില്‍ 227 പോയിന്റിന്റെ ഇടിവുണ്ടായിട്ടുണ്ട്. എന്നിട്ടും സിപിഐ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടക്കാല ലക്ഷ്യമായ 4 ശതമാനത്തിന് മുകളിലാണ്. 2021 ഏപ്രിലിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കു കൂടിയാണ് മെയ് മാസത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. റീട്ടെയിൽ പണപ്പെരുപ്പം കുറഞ്ഞതോടെ ഭക്ഷ്യവിലയുടെ കാര്യത്തില്‍ അല്‍പ്പം ആശ്വാസമുണ്ട്. ഭക്ഷ്യ എണ്ണകള്‍, പഴങ്ങള്‍, ധാന്യങ്ങള്‍ എന്നിവയുടെ പ്രതിമാസ സൂചിക യഥാക്രമം 2.8 ശതമാനം, 2.3 ശതമാനം, 0.1 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ മറ്റ് ചില ഭക്ഷ്യ വസ്തുക്കളുടെ വില ഉയര്‍ന്നിട്ടുണ്ട്. പച്ചക്കറികള്‍ക്ക് 3.3 ശതമാനവും, മാംസം, മത്സ്യം എന്നിവയ്ക്ക് 2.3 ശതമാനവും മുട്ടയ്ക്ക് 2.2 ശതമാനവും വില ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ – മെയ് മാസത്തില്‍ ഭവനനിര്‍മ്മാണവുമായി ബന്ധപ്പെട്ട സൂചികയില്‍ 0.2 ശതമാനം ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വസ്ത്രങ്ങള്‍, ചെരിപ്പുകള്‍ തുടങ്ങിയ ഇനങ്ങള്‍ക്ക് 0.3ശതമാനം വര്‍ധനയും രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് ധനനയ പ്രഖ്യാപനം നടത്തിയിരുന്നു. ഇത്തവണ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തുന്നതായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു.
നിലവിലെ റിപ്പോ നിരക്ക് 6.5 ശതമാനമാണ്. കൂടാതെ 2023-24 സാമ്പത്തിക വര്‍ഷത്തിലെ പണപ്പെരുപ്പം 5.1 ശതമാനമായി കണക്കാകുകയും ചെയ്തിരുന്നു. ജൂണ് 12ന് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഏപ്രില്‍ – മെയ് മാസങ്ങളിലെ ശരാശരി പണപ്പെരുപ്പ നിരക്ക് 4.5 ശതമാനമാണ്. ജൂണില്‍ പണപ്പെരുപ്പം 4.9 ശതമാനമായി ഉയരുമെന്നാണ് വിലയിരുത്തൽ. അതേസമയം പണപ്പെരുപ്പ നിരക്കുകള്‍ സംബന്ധിച്ച പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജൂണ് 8ന് ചേര്‍ന്ന മോണിറ്ററി പോളിസി യോഗത്തിൽ പ്രതിനിധികള്‍ അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം.
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.