തിരുവല്ല : ജോയിന്റ് ഫോറം ഓഫ് ബാങ്ക് റിട്ടയറീസിന്റെ അഭിമുഖ്യത്തിൽ വിരമിച്ച ബാങ്ക് ജീവനക്കാരുടെ മഹാധർണ തിരുവല്ല ട്രാൻസ്‌പോർട് ബസ് സ്റ്റാൻഡിനു മുൻപിൽ വച്ചു നടത്തി. ബാങ്ക് ദേശാസാത്കരണ ദിനമായ ജൂലൈ പത്തൊൻപത് അവകാശ ദിനമായി ആചരിച്ചു. എബ്രഹാം ഷാജി ജോൺ, വൈസ് പ്രസിഡന്റ്, ഐ പാർക്ക്, മുഖ്യ പ്രഭാഷണം നടത്തി. പ്രസ്തുത യോഗത്തിൽ ഐപാർക് ജില്ലാ സെക്രട്ടറി വിദ്യാധരൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. വിരമിച്ച ബാങ്ക് ഓഫീസർമാരുടെയും മറ്റു ജീവനക്കാരുടെയും ന്യായമായ അവകാശങ്ങൾ :പെൻഷൻ അപ്ഡേഷൻ നടപ്പിലാക്കുക, മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം അതാതു ബാങ്കുകൾ വഹിക്കുക, എക്സ് ഗ്രാഷ്യ പ്രൈവറ്റ് സെക്ടർ ബാങ്ക് ജീവനക്കാർക്കും നൽകുക, വർധിപ്പിച്ച ഗ്രേറ്റുവിറ്റി ബാങ്ക് ജീവനക്കാർക്ക് നൽകുക, ക്മ്മുട്ടേ ഷൻ, പത്തു വർഷം കഴിഞ്ഞാൽ പുനസ്ഥാപിക്കുക. ഈ ആവശ്യങ്ങൾക്കായിട്ടാണ് ധർണ നടത്തിയത്. യോഗത്തിൽ വേണുഗോപാൽ ബി, ഐപാർക്, ജില്ലാ സെക്രട്ടറി, അഡ്വക്കേറ്റ് ജേക്കബ് മാത്യു, ജില്ലാ സെക്രട്ടറി എ കെ ബി ആർ ഫ്, മാത്യു അടക്കാ മുണ്ടക്കൽ, എസ് വിജയാ നന്ദൻ,പി ഡി. ബൗസാ ലി, രാജീവ്, പി. ശിവാനന്ദൻ എന്നിവർ പ്രസംഗിച്ചു.
WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.