തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വൈദികന്റെ മരണം കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. നാലാഞ്ചിറ സ്വദേശി റവ.ഫാദര്‍ കെ.ജി വര്‍ഗീസാണ് (77)ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മരണം 11 ആയി. നാലാഞ്ചിറ സ്വദേശിയായ ഇദ്ദേഹം ശ്വസകോശരോഗത്തെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മെയ് 20ന് ഒരു വാഹനാപകടത്തെ തുടർന്നാണ് ഫാദര്‍ കെ.ജി വര്‍ഗീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് വിദേശയാത്രാ ചരിത്രമോ കൊവിഡ് രോഗികളുമായി സമ്പർക്കമോ ഉണ്ടായിരുന്നതായി വ്യക്തതയില്ല.
വൈദികന്റെ മരണം കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു ; ഇതോടെ സംസ്ഥാനത്ത് മരണം 11ആയി
RECENT NEWS
Advertisment