ഡൽഹി: രാജ്യത്ത് അടുത്ത സാമ്പത്തിക വർഷം മുതൽ എയർപോർട്ടുകളിൽ നിന്നുള്ള വരുമാനം വൻ തോതിൽ കുതിച്ചുയരും. ഏവിയേഷൻ കൺസൾട്ടൻസി സി.എ.പി.എ ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, അടുത്ത സാമ്പത്തിക വർഷം മുതൽ എയർപോർട്ട് വരുമാനത്തിൽ 26 ശതമാനത്തിന്റെ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ, ആകെ വരുമാനം 3.9 ബില്യൺ ഡോളറായി ഉയരുന്നതാണ്. കൂടാതെ, 2023-24 വർഷത്തിൽ ആഭ്യന്തര- അന്തർദേശീയ വിമാനയാത്രക്കാരുടെ എണ്ണവും 395 ദശലക്ഷമായി ഉയരാൻ സാധ്യതയുണ്ട്. ഈ സാമ്പത്തിക വർഷത്തിൽ മൊത്തം ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 275 ദശലക്ഷത്തിൽ നിന്നും, 320 ദശലക്ഷമായി ഉയരുമെന്നാണ് വിലയിരുത്തൽ. അതേസമയം, 2030 ഓടെ ആഭ്യന്തര എയർപോർട്ട് യാത്രക്കാരുടെ എണ്ണം 700 ദശലക്ഷമായും, അന്താരാഷ്ട്ര എയർപോർട്ട് യാത്രക്കാരുടെ എണ്ണം 160 ദശലക്ഷമായും ഉയരും. ഡൽഹിയിൽ നടന്ന സി.എ.പി.എ ഇന്ത്യ ഏവിയേഷൻ ഉച്ചകോടിയിലാണ് ഇത് സംബന്ധിച്ച കണക്കുകൾ അവതരിപ്പിച്ചത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033