Monday, February 24, 2025 8:24 am

വള്ളിക്കോട് അമ്പാടി ഗ്രാനൈറ്റ്‌സിന്റെ അനധികൃത കയ്യേറ്റവും പാറഖനനവും ; കൈക്കൂലി വാങ്ങിയ റവന്യു വകുപ്പിലെ രണ്ടു പേര്‍ക്ക്‌ സസ്പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വള്ളിക്കോട് അമ്പാടി ഗ്രാനൈറ്റ്‌സിന്റെ അനധികൃത കയ്യേറ്റത്തിനും  പാറ ഖനനത്തിനും വഴിവിട്ടു സഹായിച്ച റവന്യു വകുപ്പിലെ മൂന്നുപേര്‍ക്ക്‌ സസ്പെന്‍ഷന്‍. സര്‍ക്കാര്‍ വിജിലന്‍സ് വകുപ്പിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ പി.ആര്‍ ഷൈന്‍ ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍ ) പത്തനംതിട്ട , (മുന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍, കോന്നി),  ആര്‍ രാജേഷ്‌ കുമാര്‍, സര്‍വ്വേയര്‍ ഗ്രേഡ് -1 ജില്ല സര്‍വ്വേ സൂപ്രണ്ട് ഓഫീസ്, കളക്ട്രേറ്റ് , പത്തനംതിട്ട (മുന്‍ സര്‍വേയര്‍ ഗ്രേഡ്2 കോന്നി താലൂക്ക് ഓഫീസ്) എന്നിവരെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി ഗവര്‍ണറുടെ ഉത്തരവിന്‍ പ്രകാരം  ഡെപ്യൂട്ടി സെക്രട്ടറി ബിജു.ജെ അറിയിച്ചു.

വള്ളിക്കോട് വില്ലേജിലെ പാറപുറമ്പോക്ക് ഭൂമിയിലെ ജെ ആന്‍ഡ് എസ് ഗ്രാനൈറ്റ്‌സ് ആന്‍ഡ് അമ്പാടി ഗ്രാനൈറ്റ്‌സിന്റെ അനധികൃത കയ്യേറ്റവും അനധികൃത പാറഖനനവും കണ്ടെത്തുന്നതിനായി നടത്തിയ ടോട്ടല്‍ സ്റ്റേഷന്‍ സര്‍വേ പൂര്‍ത്തിയാകുന്നതുവരെ പാറഖനനം നിര്‍ത്തി വെയ്ക്കണമെന്ന റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ മുമ്പാകെ സമര്‍പ്പിക്കാതിരിക്കാന്‍ ക്വാറി ഉടമയില്‍ നിന്ന് നിന്നും കൈക്കൂലി വാങ്ങിയെന്നാണ് കേസ്. പി.ആര്‍ ഷൈന്‍ മുന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍  കോന്നി, ആര്‍ രമേഷ് കുമാര്‍, മുന്‍ സര്‍വ്വേയര്‍ ഗ്രേഡ് 2 താലൂക്ക് ഓഫീസ് , കോന്നി എന്നീ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയതായ ആരോപണത്തില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ പത്തനംതിട്ട യൂണിറ്റ് അന്വേഷണം നടത്തിയിരുന്നു.

ഇതനുസരിച്ച്  വി.സി 03-2021 പി.ടി.എ നമ്പരായി ഒരു വിജിലന്‍സ് കേസ് 13-012021ന് യു/എസ് 7.12,13.2) ആര്‍/ഡബ്ല്യൂ13(1)(ഡി) ഓഫ് പിസി ആക്ട് 1988 (പ്രിയോര്‍ ഓഫ് അമന്‍ഡമെന്‍ഡ് ആന്‍ഡ് സെക്ഷന്‍ 109,120(ബി) ഐപിസിപ്രകാരം രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. പ്രതികള്‍ സ്വാധീനമുപയോഗിച്ച് തെളിവ് നശിപ്പിക്കാന്‍ ഇടയുള്ളതിനാല്‍ അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്ന് വിജിലന്‍സ് വകുപ്പ് ശിപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍.

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന 15 പവൻ സ്വർണം കവർന്നു

0
തിരുവനന്തപുരം: മാറനല്ലൂരിൽ വീട് കുത്തിത്തുറന്ന് 15 പവൻ സ്വർണം കവർന്നു. ഇടത്തറ...

ഹോട്ടലില്‍ കയറി അതിക്രമം ; പള്‍സര്‍ സുനിക്കെതിരെ കേസ്

0
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്കെതിരെ വീണ്ടും കേസ്....

ഉരുൾപൊട്ടൽ ദുരന്ത ബാധിതരോട് കേന്ദ്ര അവഗണന : ഡൽഹിയിൽ രാപകൽ സമരത്തിന്‌ ഇന്ന്‌ തുടക്കം

0
ന്യൂഡൽഹി : മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയ്‌ക്ക്‌...

സംസ്ഥാനത്ത് ഇന്ന് 3 ജില്ലകളിൽ മഴ; തമിഴ്നാട് തീരത്ത് ശക്തമായ കാറ്റിന് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യത....