തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണനിരക്ക് ഉയരുന്ന പശ്ചാത്തലത്തില്‍ റിവേഴ്സ് ക്വാറന്റീന്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍. കോവിഡ് ബാധിച്ചാല്‍ സങ്കീര്‍ണതയും മരണസാധ്യതയും കൂടുതലുള്ളവരെ നിരീക്ഷണത്തില്‍ കൊണ്ടുവരുന്നതാണ് റിവേഴ്സ് ക്വാറന്റീന്‍. ഒരാഴ്ചയ്ക്കിടെ 500 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആറ് പേര്‍ മരിക്കുകയും ചെയ്‌തിരുന്നു. 0.88 ശതമാനമാണ് നിലവിലെ മരണ നിരക്ക്. മരിച്ചവരെല്ലാം പ്രായാധിക്യമുളളവരോ മറ്റു ഗുരുതര രോഗങ്ങളോ ബാധിച്ചവരാണ്. രോഗം ഗുരുതരമാകാന്‍ സാധ്യതയുളള വയോധികരെയും രോഗികളെയും പ്രതിരോധശേഷി കുറഞ്ഞ കുട്ടികളെയും സംരക്ഷിക്കുന്നതിനാണ് ഇനി ഊന്നല്‍ നല്‍കുന്നത്.
കോവിഡ് മരണനിരക്ക് ഉയരുന്ന പശ്ചാത്തലത്തില്‍ റിവേഴ്സ് ക്വാറന്റീന്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍
RECENT NEWS
Advertisment