പത്തനംതിട്ട : കൃഷിവകുപ്പിലെ പദ്ധതി നിർവ്വഹണരീതിയും നിലവിലെ സ്റ്റാഫ് പാറ്റേണും കാലാനുസൃതവും ശാസ്ത്രീയവുമായി പരിഷ്ക്കരിക്കണമെന്ന് കേരള അഗ്രികൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ (കാംസഫ്) പത്തനംതിട്ട ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഫെബ്രുവരി 22,23 തീയതികളിൽ പാലക്കാട് നടക്കുന്ന കേരള അഗ്രികൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ നാലാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി പത്തനംതിട്ട മുനിസിപ്പൽ ടൗൺഹാളിൽ നടന്ന “കാംസഫ്” ജില്ലാ സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എൻ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കേരള അഗ്രികൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ (കാംസഫ്) പത്തനംതിട്ട ജില്ലാ പ്രസിഡന്റ് കൃഷ്ണരാജ് അധ്യക്ഷത വഹിച്ചു. കാംസഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മനോജ് പുതുശ്ശേരി സംഘടനാ റിപ്പോർട്ടും, ജില്ലാ സെക്രട്ടറി ഗിരീഷ് കുമാർ കെ.ബി പ്രവർത്തന റിപ്പോർട്ടും, ട്രഷറർ രാജേഷ്.ജി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കൃഷിവകുപ്പിലെ സ്ഥലം മാറ്റങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയർ സംവിധാനം നടപ്പിലാക്കണമെന്നും, കൃഷി വകുപ്പ് പുന:സംഘടിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണമെന്നും, കൃഷിവകുപ്പിൽ ‘സോഷ്യൽ ഓഡിറ്റിങ്’ നടപ്പിലാക്കണമെന്നും കാംസഫ്” ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.
ജോയിന്റ് കൗൺസിൽ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് മനോജ് കുമാർ, സെക്രട്ടറി ജി. അഖിൽ, ജോയിന്റ് സെക്രട്ടറി എ.ഷാജഹാൻ, കെ.എ.ടി.എസ്.എ ജില്ലാ പ്രസിഡന്റ് അനീഷ് കുമാർ.സി, കാംസഫ് സംസ്ഥാന സെക്രട്ടറി അനു കെ.ബി, സംസ്ഥാന കമ്മിറ്റിയംഗം എം.ഒ അനിൽകുമാർ, ജില്ലാ കമ്മിറ്റി അംഗം ഷൈൻ കെ.ബേബി, കാംസഫ് ജില്ലാ വനിതാ കമ്മിറ്റി അംഗങ്ങളായ അനുജ സുഗതൻ, മഞ്ജു സുകുമാരൻ എന്നിവർ സംസാരിച്ചു. കാംസഫ് പത്തനംതിട്ട ജില്ലാ ഭാരവാഹികളായി അനുജ സുഗതൻ (പ്രസിഡന്റ്), കെ.ബി.ഗിരീഷ്കുമാർ (സെക്രട്ടറി), കൃഷ്ണ രാജ്, ഗിരിജ ബി.നായർ (വൈസ് പ്രസിഡന്റുമാർ), രാജേഷ് ജി, മഞ്ചു സുകുമാരൻ (ജോയിന്റ് സെക്രട്ടറിമാർ), ലേഖാമോൾ.എ.ആർ ട്രഷറർ എന്നിവരെയും ‘കാംസഫ്’ പത്തനംതിട്ട ജില്ലാ വനിതാ കമ്മറ്റി ഭാരവാഹികളായി മായാ മോൾ എസ്.ആർ (പ്രസിഡന്റ്), മഞ്ചു സുകുമാരൻ (സെക്രട്ടറി) എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.