പത്തനംതിട്ട : ജില്ലയിലെ ടിംബര്‍ മേഖലയിലെ ചുമട്ടു തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിച്ചു. ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ തടി, വിറക് മുതലായവയുടെ (ഫോറസ്റ്റ് മേഖലയും കോല്‍ത്തടിയും ഒഴിച്ച്) കയറ്റിറക്ക് കൂലിയാണ് ജില്ലാ ലേബര്‍ ഓഫീസര്‍ സനല്‍ എ. സലാമിന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ പുതുക്കി നിശ്ചയിച്ചത്. തൊഴിലുമട പ്രതിനിധികള്‍, വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
പുതിയ നിരക്ക് ചുവടെ ( ഒരു ടണ്ണിന്റ് നിരക്ക്, കെട്ടുകാശ് എന്ന ക്രമത്തില്‍)
റബ്ബര്‍ സെലക്ഷന്‍ 905 രൂപ, 25 രൂപ.
റബ്ബര്‍ വിറക് 550 രൂപ, 20 രൂപ.
ലോക്കല്‍ 750 രൂപ, 20 രൂപ.
കട്ടന്‍സ് നീളം 4 1/4 വരെ 900 രൂപ, 50 രൂപ.
പാഴ് വിറക് / പുളി വിറക് 500 രൂപ, 25 രൂപ.
അല്ബീസിയ (ക്യുബിക് അടി)40 രൂപ, കെട്ടുകാശ് 5 രൂപ.
മൂന്നു മീറ്ററില്‍ താഴെയുളള കട്ടിത്തടി (തേക്ക്, ഈട്ടി, ആഞ്ഞിലി, പ്ലാവ്, മരുതി, മഹാഗണി) (ക്യുബിക്ക് അടി) 60 രൂപ, കെട്ടുകാശ് 5 രൂപ.
01/12/2023 തീയതി മുതല്‍ 30/11/2025 തീയതി വരെ പുതിയ നിരക്കിന് പ്രാബല്യം ഉണ്ടാകും.