റാന്നി: മാനുഷിക മൂല്യങ്ങൾക്കും അവകാശങ്ങൾക്കും പ്രാധാന്യം നൽകി പുതിയ ലോകത്തെയും പുതിയ മനുഷ്യനെയും സൃഷ്ടിച്ച നവോത്ഥാനത്തിന് മങ്ങലേൽക്കുന്നു എന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ക്രൈസ്തവ പ്രസിദ്ധീകരണങ്ങളുടെ പൊതുവേദിയായ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ അയിരൂർ കർമ്മേൽ മന്ദിരം ഓഡിറ്റോറിയത്തിൽ “നഷ്ടപ്പെടുന്ന നവോത്ഥന മൂല്യങ്ങൾ” എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മനുഷ്യന് സമത്വവും സ്വാതന്ത്ര്യവും നേടി കൊടുക്കുന്നതിനും ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് കൈപിടിച്ച് നടത്തുന്നതിനും ത്യാഗപൂർവ്വം അധ്വാനിച്ച ഒരു കൂട്ടം മനുഷ്യസ്നേഹികൾ ഉണ്ടായിരുന്നു. ഇന്ന് വർദ്ധിച്ചു വരുന്ന മനുഷ്യൻ്റെ സ്വാർത്ഥതയും സമ്പത്തും നാം നേടിയെടുത്ത നവോത്ഥാനത്തിന്റെ പല മൂല്യങ്ങളെയും ഇല്ലാതാക്കി കൊണ്ടിരിക്കുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സുവി തോമസ് കുട്ടി പുന്നൂസ് അദ്ധ്യക്ഷത വഹിച്ചു. ഗീവർഗീസ് മാർ അപ്രോം മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി.
ഫാ. വർഗ്ഗീസ് മത്തായി പ്രബന്ധം അവതരിപ്പിച്ചു. മുൻ എംഎൽഎ രാജു എബ്രഹാം, റെജി താഴമൺ, ഡോ. റോയ്സ് മല്ലശ്ശേരി, ഡോ. ജോൺ ജേക്കബ്, ജോ ഏബ്രഹാം കലമണ്ണിൽ, ഫാ. ഷൈജു കുര്യൻ, ഫാ. ഫിലിപ്പ് ജോർജ്, ആലിച്ചൻ ആറൊന്നിൽ, തോമസ് മാമ്മൻ പുത്തൻപുരയ്ക്കൽ, റവ.പി.ജെ. ചാക്കോ, ഫാ. എ.എസ് ബിജു, ഡോ.ബി.ജി ഗോകുലൻ, ഗ്രേസിഫിലിപ്പ്, സിനു മാത്യൂ ബോംബേ, ഡോ. ബിനോയി, ഡോ. ബിജു മാത്യൂ, കെ.എം പുന്നൂസ്, ഷാജു അലിമുക്ക്, പ്രിൻസ് മറ്റപ്പള്ളി, റിയാദ് കെ.എം പത്തനംതിട്ട, ബിനു മാത്യൂ, സാംകുട്ടി പാലയ്ക്കാമണ്ണിൽ, അഡ്വ. കെ പ്രസന്നകുമാർ എന്നിവര്‍ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.