കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ യുവ വനിത ഡോക്ടര്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎം നേതാവ് മിനാക്ഷി മുഖര്‍ജിയെ സാക്ഷിയായി ചോദ്യം ചെയ്ത് സിബിഐ. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സാള്‍ട്ട്‌ലേക്കിലെ സിബിഐ ഓഫീസില്‍ മൊഴി നല്‍കാനായി മീനാക്ഷി മുഖര്‍ജി എത്തിയത്. രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു സിബിഐ നിര്‍ദേശം. ഡോക്ടര്‍ കൊല്ലപ്പെട്ട ദിവസം അവരുടെ കുടുംബവുമായി ആശയവിനിമയം നടത്തിയ ചുരുക്കം ചിലയാളുകളില്‍ ഒരാളായിരുന്നു മീനാക്ഷി മുഖര്‍ജി. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യാനായി മുഖര്‍ജിയെ വിളിപ്പിച്ചത്. സിബിഐക്ക് മുമ്പാകെ മിനാക്ഷി മുഖര്‍ജി സാക്ഷിയായി ഹാജരാകുമെന്ന് സിപിഎം ബംഗാള്‍ സെക്രട്ടറി മുഹമ്മദ് സലീം പറഞ്ഞു. ഓഗസ്റ്റ് ഒന്‍പതിനാണ് യുവ ഡോക്ടറുടെ മൃതദേഹം ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ നിന്ന് അര്‍ധ നഗ്നമായ നിലയില്‍ കണ്ടെടുത്തത്. അന്നേദിവസം കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബവുമായി ആശയവിനിമയം നടത്തിയ നേതാക്കളില്‍ ഒരാളായിരുന്നു മുഖര്‍ജി. ഡോക്ടറുടെ മൃതദേഹം ഉടന്‍ സംസ്‌കരിക്കാനുള്ള പോലീസിന്റെ നീക്കം തടഞ്ഞത് മിനാക്ഷി മുഖര്‍ജിയുടെ ഇടപെടലാണെന്ന് സിപിഎം പലതവണ ആവര്‍ത്തിച്ചിരുന്നു. ബലാത്സംഗ കൊലപാതകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി സാള്‍ട്ട്‌ലേക്കിലെ സിബിഐ ഓഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഒരു ഫോണ്‍ കോള്‍ വന്നതായി മിനാക്ഷി മുഖര്‍ജി പറഞ്ഞു. പിന്നീട് വിളിച്ച നമ്പര്‍ ചെക്ക് ചെയ്തപ്പോള്‍ ഈ കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥനാണെന്ന് കണ്ടെത്തി. കൊലപാതകത്തിന് പിന്നാലെ ആര്‍ജി കര്‍ ആശുപത്രിയിലും സമീപത്തും നടന്ന പ്രതിഷേധ വേദികളിലും സജീവമായിരുന്നു മീനാക്ഷി മുഖര്‍ജി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1