തൃശ്ശൂര്‍: അരിവില ഇനിയും കുറയുമെന്ന് വിപണി കേന്ദ്രങ്ങള്‍ സൂചന നല്‍കുന്നു. നിലവിലുള്ള അരിവിലയുടെ ഇടിവിന് പുറമേയാണ് ഇനി വരുന്ന വിലക്കുറവ്. ജയ അരിക്ക് നിലവില്‍ പെരുമ്പാവൂരിലെ മൊത്ത വ്യാപാര വില അനുസരിച്ച് കിലോയ്ക്ക് 38 രൂപ വരെ താഴ്ന്നിട്ടുണ്ട്. കേരളത്തില്‍ കിട്ടാൻ പ്രയാസമായിരുന്ന ജയ അരിയ്ക്ക് ക്ഷാമം വിട്ടപ്പോഴാണ് അരി വിലയിലും ഉപഭോക്താക്കള്‍ക്ക് ആസ്വാസമാകുന്നത്. കേരളത്തിലെ ആകെ അരി ഉപഭോഗത്തില്‍ 70 ശതമാനവും വെള്ള ജയ അരിയും ജ്യോതി മട്ടയുമാണ് ഉപയോഗിച്ചു വരുന്നത്.
കണക്കുകളനുസരിച്ച് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിറ്റുവരവുള്ളത് ജയ അരിയ്ക്കാണ്. ജയ അരി കഴിഞ്ഞാല്‍ കേരളക്കരയില്‍ ഏറ്റവും ഡിമാന്റുള്ളത് മട്ട അരിയ്ക്കാണ്. മട്ട അരിയ്ക്കും വിലയിടിഞ്ഞിട്ടുണ്ട്. ഉണ്ട മട്ട നിലവില്‍ കിലോയ്ക്ക് 38 മുതല്‍ 43 വരെയാണ് വില വരുന്നത്. കഴിഞ്ഞ മാസം ഉണ്ട മട്ടയുടെ വില 40 രൂപയ്ക്കും 46 രൂപയ്ക്കും ഇടയിലായിരുന്ന സന്ദര്‍ഭം ഉണ്ടായിരുന്നു. ഇനം മട്ടയുടെ ഗുണനിലവാരം അനുസരിച്ച് വില 49 മുതല്‍ 53 വരെയായിട്ടുണ്ട്. കേരളത്തില്‍ കുറുവ അരിയ്ക്കും ഉപഭോക്താക്കളുണ്ട്. കുറുവ അരി കിലോയ്ക്ക് നേരത്തെയുള്ള 45 രൂപയില്‍ നിന്ന് 3 രൂപ കുറഞ്ഞ് 53 രൂപയായിട്ടുണ്ട്.
ജയ അരി കേരളത്തിലേക്ക് എത്തുന്നത് ആന്ധ്രാപ്രദേശില്‍ നിന്നാണ്. എന്നാല്‍ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ നെല്ലു സംഭരണം തുടങ്ങിയതോടെ പൊതുവിപണിയിലേക്കും അരിയും നെല്ലും വരുന്നത് കുറഞ്ഞു. കര്‍ണാടകയില്‍ നിന്നും തമിഴ് നാട്ടില്‍ നിന്നും കേരളത്തിലേക്ക് വരുന്ന ജ്യോതി അരിയാകട്ടെ ശ്രീലങ്കയിലേക്ക് കയറ്റുമതി തുടങ്ങി. ഇതോടെ കേരളത്തിലേക്കുള്ള അരിയുടെ വരവ് കുറഞ്ഞു. ഇതോടെ ജയയുടെയും മട്ടയുടെയും വില കുത്തനെ ഉയരുകയായിരുന്നു. കേരളത്തിലെ കണക്കുകളനുസരിച്ച് 1 വര്‍ഷം ഏതാണ്ട് 40 ലക്ഷം ടണ്‍ അരിയാണ് മലയാളികള്‍ക്ക് ആവശ്യമുള്ളത്. റേഷൻ കടകള്‍ വഴി 16 ലക്ഷം ടണ്‍ അരിയും പൊതുവിപണിയിലൂടെ 24 ലക്ഷം ടണ്‍ അരിയുമാണ് ഇങ്ങോട്ടേക്ക് എത്തിക്കുന്നത്. കേരളത്തില്‍ ഉത്പാദിപ്പിക്കുന്നത് 6 ലക്ഷം ടണ്‍ അരിയാണ്. ഇത് റേഷൻ കടകള്‍ വഴിയാണ് വിതരണം ചെയ്യുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.