Sunday, July 6, 2025 3:45 pm

പരീക്ഷ എഴുതിയാൽ ഉത്തരം നൽകണമെന്ന് വിവരാവകാശ കമീഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് നടത്തിയ മത്സര പരീക്ഷയുടെ ഉത്തരക്കടലാസിന്റെ പകർപ്പ് നൽകാൻ വിവരാവകാശ കമീഷൻ ഉത്തരവിട്ടു. ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് വിജ്ഞാപനം ചെയ്ത തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പബ്ലിക് റിലേഷൻസ് ഓഫീസർ തസ്തികയുടെ നിയമനവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് നൽകാതിരുന്നത്. സംഭവത്തിൽ തിരുവനന്തപുരം അരുമാനൂർ സ്വദേശി സുനിൽ നൽകിയ അപ്പീൽ ഹർജിയിലാണ് സംസ്ഥാന വിവരാവകാശ കമീഷണർ ഡോ.എം. ശ്രീകുമാർ ഉത്തരവിട്ടത്. എഴുത്തു പരീക്ഷയിൽ ഹർജിക്കാരന് ഓരോ ചോദ്യത്തിന് ലഭിച്ച മാർക്കും ഉത്തരം കടലാസിന്റെ പകർപ്പും ആവശ്യപ്പെട്ടാണ് വിവരാവകാശ നിയമപ്രകാരം ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് അപേക്ഷ സമർപ്പിച്ചത്. വിവരാവകാശ അപേക്ഷയിൽമേൽ ലഭിച്ച മറുപടി തൃപ്തികരമല്ലാത്തതിനെത്തുടർന്ന് സമർപ്പിച്ച ഹർജിയിലാണ് വിവരാവകാശ കമീഷന്റെ ഉത്തരവ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആർഎസ്എസിനെതിരെ രൂക്ഷമായ വിമർശനവുമായി കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ

0
കലബുറഗി: ആർഎസ്എസിനെതിരെ രൂക്ഷമായ വിമർശനവുമായി കർണാടക ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക്...

വിവാഹാഭ്യർത്ഥന നിരസിച്ച വനിതാ ഡോക്ടറെ ആക്രമിച്ച് വിവാഹിതനായ സഹപ്രവർത്തകൻ

0
ചെന്നൈ: വിവാഹാഭ്യർത്ഥന നിരസിച്ച വനിതാ ഡോക്ടറെ ആക്രമിച്ച് വിവാഹിതനായ സഹപ്രവർത്തകൻ. തമിഴ്നാട്ടിലാണ്...

വാടക കുടിശ്ശിക വരുത്തിയ വനിതാ പോലീസ് സ്റ്റേഷന് നഗരസഭ കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകി

0
പാലക്കാട്: വാടക കുടിശ്ശിക വരുത്തിയ വനിതാ പോലീസ് സ്റ്റേഷന് നഗരസഭ കുടിയൊഴിപ്പിക്കൽ...

സോളാർ ഉപഭോക്താക്കളെ സാമ്പത്തികമായി തകർക്കുന്ന ശുപാർശകൾ പിൻവലിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സംസ്ഥാനത്തെ സോളാർ ഉപഭോക്താക്കളെ സാമ്പത്തികമായി തകർക്കുന്ന ശുപാർശകൾ ഇലക്ട്രിസിറ്റി റെഗുലേറ്ററി...