റാന്നി: റാന്നി നിയോജക മണ്ഡലം യു. ഡി. എഫ് സ്ഥാനാർഥി റിങ്കു ചെറിയാന്റെ ഇന്നത്തെ പര്യടന പരിപാടി പഴവങ്ങാടി പഞ്ചായത്തിലെ ഇടമൺ ജംഗ്ഷനിൽ കേരള കോൺഗ്രസ് (ജേക്കബ്) നിയോജകമണ്ഡലം പ്രസിഡന്റ് സനോജ് മേമന ഉദ്‌ഘാടനം ചെയ്തു.
രാവിലെ എട്ടരയോടുകൂടി സ്വീകരണ പരിപാടികൾ ആരംഭിച്ചു. മണ്ഡലത്തിലെ മരണ ശുശ്രൂഷകളിൽ അനുശോചനം അറിയിച്ചതിനു ശേഷമാണ് സ്ഥാനാർഥി പര്യടനത്തിന് എത്തിച്ചേർന്നത്. തുടർന്ന് ചേത്തയ്ക്കൽ, അമ്പലംപടി, നീരാട്ടുകാവ്, കരികുളം, പാറക്കുഴി, അഞ്ചുകുഴി, കാഞ്ഞിരത്താമല, ആനത്തടം, മുക്കാലുമൺ , 52 ഏക്കർ , മോതിരവയൽ, ഉരുളേൽ, പുവത്ത്കുന്ന്, കൊച്ചുതുണ്ടിപ്പടി, മങ്കുഴി, ഭഗവതിക്കുന്ന്, തേക്കാട്ടിൽപടി, മാമ്മുക്ക്, ചേരുവാഴക്കുന്നേൽ, സയലന്റ് വാലി, തേറിട്ടമട, ചക്കിട്ടാംപൊയ്ക, പാറേൽപടി, വട്ടാറുകയം, വല്യത്ത്പടി, പനവേലിക്കുഴി, പ്ലാച്ചേരി, മക്കപ്പുഴ, എന്നെ സ്ഥലങ്ങളിൽ പര്യടനം നടത്തി ചെത്തോങ്കരയിൽ സമാപിച്ചു. സമാപന സമ്മേളനം കെ.പി. സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്‌ഘാടനം ചെയ്തു.