പത്തനംതിട്ട : രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിൽ കലാപങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും അതിനെതിരെ പൊതുസമൂഹം അതീവ ജാഗ്രത പുലർത്തണമെന്നും കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കടയ്ക്കൽ ജുനൈദ് അഭിപ്രായപ്പെട്ടു. പത്തനംതിട്ട ടൗൺഹാളിൽ നടന്ന ജമാഅത്ത് ഫെഡറേഷൻ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർലമെൻറിനകത്ത് ഭരണകക്ഷി എംപിമാർ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട എംപിമാർക്ക് നേരെ നടത്തുന്ന കൊലവിളികളും തെരുവുകളിൽ സ്ഥിരബുദ്ധി പോലുമില്ലാത്തവരെ തല്ലിക്കൊല്ലുന്നതും ഹിഡൻ അജണ്ടയുടെ ഭാഗമാണ്.
വർഗീയ വൈരം സൃഷ്ടിച്ച് ജനങ്ങളെ വിഭജിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള നീക്കം സർക്കാർ ചെലവിൽ നടത്തിക്കൊണ്ടിരിക്കുന്നു. സമാധാനത്തിന്റെ തുരുത്തായ കേരളത്തിലും സംഘർഷങ്ങൾ സൃഷ്ടിക്കാൻ ഗൂഢാലോചനകൾ നടക്കുന്നുവോ എന്ന് സംശയിക്കണം. കടയ്ക്കലിൽ നടന്ന വ്യാജ ചാപ്പകുത്തൽ സംഭവം ഇതാണ് തെളിയിക്കുന്നത്. ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ ഭരണഘടനയെ ഉയർത്തിപ്പിടിച്ച് ജനകീയ പോരാട്ടങ്ങൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് യൂസഫ് മോളൂട്ടിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ അമീൻ ഫലാഹി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അഫ്സൽ പത്തനംതിട്ടയെ യോഗത്തിൽ ആദരിച്ചു. സൈനുദ്ദീൻ മൗലവി ആമുഖഭാഷണവും ളാഹ അബ്ദുറഹീം മൗലവി പ്രമേയാവതരണവും നിർവഹിച്ചു. സാലി നാരങ്ങാനം, അബ്ദുൽ റസാക്ക്,അബ്ദുൽ ഖാദർ മൗലവി,റാസി മൗലവി, രാജാ കരീം പറക്കോട്, അൻസാരി ഏനാത്ത്, സജീവ് കല്ലേലി, മുഹമ്മദ് റാഷിദ് കുലശേഖരപതി, ശുഹൈബ് സാഹിബ് പന്തളം, അബ്ദുല്ലത്തീഫ് മൗലവി കോളാമല നൗഷാദ് ചിറ്റാർ എന്നിവർ സംസാരിച്ചു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033