മുംബൈ : ടാറ്റ സണ്‍സ് മുന്‍ ഡയറക്ടറും ടാറ്റ ട്രസ്റ്റ് അംഗവുമായ ആര്‍.കെ. കൃഷ്ണകുമാര്‍ (84) അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. തലശേരി സ്വദേശിയാണ്. 1965 ല്‍ ടാറ്റാഗ്രൂപ്പില്‍ ചേര്‍ന്ന ശേഷം കമ്പനിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയാണ് കൃഷ്ണകുമാര്‍. രത്തന്‍ ടാറ്റയുടെ വിശ്വസ്തനായാണ് അറിയപ്പെട്ടിരുന്നത്. ബ്രിട്ടീഷ് കമ്പനിയായ ടെറ്റ്‌ലി, ഗുഡ് എര്‍ത്ത് ടീ, എയ്റ്റ് ഒ’ക്ലോക് കോഫി എന്നിവയെ ടാറ്റ ടീ ഏറ്റെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. 2009-ല്‍ രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചു. ആര്‍.കെ കൃഷ്ണകുമാറിന്‍റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി.
ടാറ്റാസണ്‍സ് മുന്‍ ഡയറക്ടറും മലയാളിയുമായ ആര്‍ കെ കൃഷ്ണകുമാര്‍ അന്തരിച്ചു
RECENT NEWS
Advertisment