Tuesday, April 15, 2025 5:42 am

റോഡ് ഗതാഗതം തടസപ്പെടുത്തിയുള്ള കർഷക സമരത്തിനെതിരെ വീണ്ടും സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ദില്ലി : റോഡ് ഗതാഗതം തടസപ്പെടുത്തിയുള്ള കർഷകരുടെ സമരത്തിനെതിരെ വീണ്ടും സുപ്രീം കോടതി. റോഡ് തടഞ്ഞ് സമരം നടത്താൻ എന്ത് അവകാശമാണെന്ന് കോടതി ഇന്ന് കിസാൻ മോർച്ചയോട് ചോദിച്ചു. വേണ്ടത്ര ക്രമീകരണങ്ങൾ പോലീസ് ഏർപ്പെടുത്താത്തതാണ് പ്രശ്നമെന്ന് കർഷക സംഘടനകൾ വിശദീകരിച്ചു.

റോഡ് തടഞ്ഞുള്ള സമരം ഒഴിവാക്കുന്നതിൽ സമരം ചെയ്യുന്ന കർഷക സംഘടനകൾ നിലപാട് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസ് വീണ്ടും ഡിസംബർ ഏഴിന് പരിഗണിക്കും. ജന്തർമന്തറിൽ പ്രതിഷേധിക്കാൻ അനുമതി തേടി കർഷകർ നൽകിയ ഹർജി പരിഗണിക്കവെയും സമാന പരാമർശം സുപ്രീം കോടതി നടത്തിയിരുന്നു.

റോഡുകൾ ഉപരോധിച്ച് സമരം ചെയ്യുന്ന കർഷകർ ഡൽഹിയെ ശ്വാസം മുട്ടിക്കുകയാണെന്നായിരുന്നു അന്നത്തെ സുപ്രീം കോടതി നിരീക്ഷണം. ഈ രീതിയിൽ അനിശ്ചിതക്കാലം സമരം ചെയ്യാനാകില്ലെന്നും കോടതി അന്ന് പറഞ്ഞിരുന്നു.

വിഷയത്തിൽ പരിഹാരം കാണമെന്ന് കേന്ദ്രസർക്കാരിനോടും യുപി, ഹരിയാന സർക്കാരുകളോടും കോടതി അന്ന് ആവശ്യപ്പെട്ടിരുന്നു. ചർച്ചകൾക്കായി ഒരു ഉന്നതതല സമിതി രൂപീകരിച്ചെങ്കിലും പ്രതിഷേധിക്കുന്ന സംഘടനകൾ സമിതിയുമായി സഹകരിക്കുന്നില്ലെന്നായിരുന്നു അപ്പോൾ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ മറുപടി.

നേരത്തെ ഷെഹീൻ ബാഗ് സമരത്തിൽ  റോഡ് പൂർണ്ണമായി ഉപരോധിച്ച് സമരം അനുവദിക്കാനാകില്ലെന്നും മൂൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ മാത്രം സമരം നടത്താനാകൂവെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യാത്രാ ബുക്കിങ് പ്ലാറ്റ്‌ഫോമായ ഓയോക്ക് നികുതി വെട്ടിപ്പിനെതിരെ നോട്ടീസയച്ച് ആദായ നികുതി വകുപ്പ്

0
ജയ്‌പുർ: യാത്രാ ബുക്കിങ് പ്ലാറ്റ്‌ഫോമായ ഓയോക്ക് നികുതി വെട്ടിപ്പിനെതിരെ നോട്ടീസയച്ച് ആദായ...

തമിഴ്നാട് സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി ഗവർണർ

0
ചെന്നൈ: തമിഴ്നാട് സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി ഗവർണർ ആർ എൻ രവി....

തിരുവനന്തപുരത്ത് വിവിധ ഭാഗങ്ങളിൽ ഇന്ന് രാത്രി മുതൽ ജലവിതരണം മുടങ്ങും

0
തിരുവനന്തപുരം: അറ്റകുറ്റപ്പണികളുടെ ഭാഗമായി തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏപ്രിൽ 15ന്...

കുവൈത്തിൽ ഭൂചലനം : റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തി

0
കുവൈത്ത് സിറ്റി: കുവൈത്തിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തിയ...