കൊച്ചി: റോഡുകളുടെ ശോചനീയാവസ്ഥയിൽ കൊച്ചി കോർപ്പറേഷനും പൊതുമരാമത്ത് വകുപ്പിനും ഹൈക്കോടതിയുടെ രൂക്ഷവിമർശനം. മഴക്കാലമായതോടെ നഗരത്തിലെ ഭൂരിഭാഗം റോഡുകളും തകർന്നുവെന്ന് കോടതി കുറ്റപ്പെടുത്തി. റോഡ് തകർന്നതിന്റെ പ്രാഥമിക ഉത്തരവാദിത്തം എഞ്ചിനീയർമാർക്കാണ്. അവരെ വിളിപ്പിക്കും.
വിഷയത്തിൽ ഹൈക്കോടതിയുടെ മുൻ ഉത്തരവുകൾ ലംഘിക്കപ്പെട്ടു. പശവെച്ച് ഒട്ടിച്ചാണോ റോഡ് നിർമ്മിച്ചതെന്ന പരിഹാസവും കോടതിയിൽ നിന്നുണ്ടായി. നൂറുകണക്കിന് കാൽനടയാത്രക്കാർക്ക് ജീവൻ നഷ്ടമായെന്ന് കണക്കുകളുണ്ട്. ഇക്കാര്യത്തിൽ സിറ്റി പോലീസ് കമ്മീഷണർ മറുപടി പറയണം. വിഷയത്തിൽ കോർപ്പറേഷൻ സെക്രട്ടറിക്കും ഹൈക്കോടതി നോട്ടീസ് അയച്ചു.