കോന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി റോഡ് ഉയർന്നപ്പോൾ വെള്ളക്കെട്ട് ഒഴിവാക്കാൻ തന്റെ കടമുറികളും അതെ നിരപ്പിൽ ഉയർത്തിയിരിക്കുകയാണ് കോന്നി ആർ വി എച്ച് എസ് എസ് അധ്യാപകനായ കോന്നി മാമ്മൂട് പേരങ്ങാട്ട് വീട്ടിൽ മാത്യൂസൺ പി തോമസ്. ആധുനിക സാങ്കേതിക വിദ്യയായ ഹൌസ് ലിഫ്റ്റിങ് ടെക്നോളജി ഉപയോഗിച്ചാണ് ഇദ്ദേഹം വീട് ഉയർത്തിയത്. കോന്നിയിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു സംവിധാനം ഉപയോഗപ്പെടുത്തുന്നത്.
സംസ്ഥാന പാത നിർമ്മാണം നടന്നപ്പോൾ കടമുറികൾ റോഡ് നിരപ്പിൽ നിന്നും താഴുകയും കടയിലേക്ക് വെള്ളം കയറുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തതിനെ തുടർന്നാണ് ഇത്തരത്തിൽ കടമുറികൾ ഉയർത്തുന്നതിനെ കുറിച്ച് ചിന്തിച്ചത്. ഇതിനായി ഹരിയാനയിലെ ശ്രീറാം ലിഫ്റ്റിങ് കമ്പനിയുടെ എറണാകുളം ഓഫിസിൽ ബന്ധപ്പെടുകയും കരാർ നൽകുകയുമായിരുന്നു. രണ്ട് മുറികളും സ്റ്റെയർകേസും അടങ്ങുന്ന കെട്ടിടം ആണ് ഉയർത്തിയത്.
ജാക്കി കയറുന്ന തരത്തിൽ ഭിത്തി പൊട്ടിക്കുകയും ഇവിടെ ജാക്കി സ്ഥാപിച്ച ശേഷം അടുത്ത സ്ഥലത്തും ഈ രീതിയിൽ തന്നെ ജാക്കി സ്ഥാപിച്ചു. അങ്ങനെ കടമുറിയുടെ എല്ലാ ഭാഗത്തും ജാക്കി സ്ഥാപിച്ചതിന് ശേഷം തടിക്കട്ടകൾ സ്ഥാപിച്ചാണ് വാട്ടർ ലെവൽ ഉപയോഗിച്ച് നിരപ്പ് നോക്കിയ ശേഷം ജാക്കി ഉപയോഗിച്ച് കെട്ടിടം ഉയർത്തുന്നത്. അകത്തും പുറത്തുമായി പത്ത് പേര് അടങ്ങുന്ന സംഘം ഒരേ മനസോടെ പ്രവർത്തിച്ചാണ് ദൗത്യം വിജയിപ്പിച്ചത്.
ജാക്കിയും തടി കട്ടകളും സ്ഥാപിച്ച ശേഷം ഒരേ അളവിൽ എണ്ണം പറഞ്ഞാണ് കെട്ടിടം ഉയർത്തിയത്. ഒരു മാസം കൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ സാധിക്കും. എഴ് ലക്ഷം രൂപയോളമാണ് ചിലവ്. കമ്പിയും സിമന്റും കട്ടയും അടക്കം ഉടമ വാങ്ങി നൽകണം.കെട്ടിടം പൊളിച്ച് പണിയുന്നതിന്റെ ചിലവ് കണക്കാക്കുമ്പോൾ ഇത് ലാഭകരമാണെന്നും കെട്ടിടഉടമ പറയുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033