Tuesday, April 29, 2025 8:18 pm

വടശേരിക്കരയിൽ കാട്ടാനകളെ ഭയന്നു റോഡിലൂടെ യാത്ര ചെയ്യാൻ പറ്റാത്ത സ്ഥിതി

For full experience, Download our mobile application:
Get it on Google Play

വടശേരിക്കര : കാട്ടാനകളെ ഭയന്നു റോഡിലൂടെ യാത്ര ചെയ്യാൻ പറ്റാത്ത സ്ഥിതി. വടശേരിക്കര– ഒളികല്ല് റോഡിലാണ് കാട്ടാനകൾ സ്ഥിരമായി ഭീതി നിറയ്ക്കുന്നത്. സന്ധ്യയ്ക്കു ശേഷം ആനകൾ ഒളികല്ല് റോഡിൽ വിഹരിക്കുകയാണ്. ബൈക്കിൽ ആനകളുടെ മുന്നിൽപെട്ട 2 യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.  ഞായറാഴ്ച വൈകിട്ട് 7.30ന് ഒളികല്ലിൽ നിന്ന് വടശേരിക്കരയ്ക്കു പോയ രതീഷ്ഭവനിൽ രാജേഷും സുഹൃത്ത് രാജീവുമാണ് ആനയുടെ മുന്നിൽപെട്ടത്. കല്ലാറ് കടന്ന് കുമ്പളത്താമൺ ഭാഗത്തേക്കു പോകാനെത്തിയ ആനകളായിരുന്നു ഇവ. ബൈക്കിന്റെ വെളിച്ചം കണ്ട് ആനകൾ തിരിഞ്ഞ് ചെമ്പരത്തിമൂട് റോഡിൽ നിന്നു കുതിര പാലം വഴി ആർക്കേമൺ ഭാഗത്തേക്ക് പോയി. 8 ദിവസമായി തുടരെ വൈകിട്ട് 7നും 9നും മധ്യേ ആനകൾ കല്ലാറ് കടന്ന് മെഡിക്കൽ കോളജിനു മുകൾവശം വരെയെത്തുന്നുണ്ട്.  പിന്നീട് തിരികെ വരും. ഇത് വനപാലകരുടെ ശ്രദ്ധയിൽപെട്ടിട്ടും വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വസ്തു ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ കുരമ്പാല വില്ലേജ് ഓഫീസിലെ കാഷ്വൽ സ്വീപ്പർ വിജിലൻസ്...

0
പന്തളം: വസ്തു ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ കുരമ്പാല വില്ലേജ് ഓഫീസിലെ...

രാഹുൽ മാങ്കൂട്ടത്തിലിന്റെ രോമത്തിൽ തൊടാൻ ബിജെപിക്ക് സാധിക്കില്ല ; കെ സുധാകരൻ

0
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിന്റെ രോമത്തിൽ തൊടാൻ ബിജെപിക്ക് സാധിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ്...

സമൂഹമാധ്യമങ്ങൾ വഴി രാജ്യവിരുദ്ധ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന പരാതി ; പ്രതിയെ റിമാൻഡ് ചെയ്തു

0
കോഴഞ്ചേരി : സമൂഹമാധ്യമങ്ങൾ വഴി രാജ്യവിരുദ്ധ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റിലായ...

തമിഴ്നാട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സിപിഐ നേതാക്കൾ

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അദ്ധ്യക്ഷനുമായ എം.കെ സ്റ്റാലിനുമായി സിപിഐ നേതാക്കൾ...