റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡ് വടക്കെമുറി പടി – കോളേജ് റോഡ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 6 ലക്ഷം രൂപയുടെ ഫണ്ട് കൊണ്ടാണ് നവീകരണം പൂര്‍ത്തിയാക്കിയത്. ബ്ലോക്ക് പഞ്ചായത്തംഗം ഗ്രാമ അന്നമ്മ തോമസ് കുരിശുംമൂട്ടില്‍ ഉദ്ഘാടനം ചെയ്തു. പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽ കുമാര്‍ അദ്ധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സീമാ മാത്യു, ഗ്രാമപഞ്ചായത്ത് അംഗം ബ്രില്ലി ബോബി എബ്രഹാം, എ.ജി ആനന്ദൻ പിള്ള, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി എബ്രഹാം, പാസ്റ്റർ തോമസുകുട്ടി, മോനായി പുന്നൂസ്, പി.സി ജേക്കബ്, എം.പി സജി എന്നിവർ പ്രസംഗിച്ചു.
വടക്കെമുറി പടി – കോളേജ് റോഡ് ഉദ്ഘാടനം ചെയ്തു
RECENT NEWS
Advertisment