തിരുവല്ല: നദികളിൽ ജലനിരപ്പ് ഉയർന്നതോടെ അപ്പർകുട്ടനാട്ടിൽ ദുരിത കാലം. പ്രദേശങ്ങളിലെ ഒട്ടുമിക്ക റോഡുകളിലും വിടുകളിലും വെള്ളം കയറി. നിരവധി വിടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പ്രദേശവാസികൾ ബന്ധുവിടുകളിലും ദുരിതാശ്വാസ ക്യാമ്പിലും അഭയം തേടി. പലയിടങ്ങളിലും പനി വ്യാപനവുമുണ്ട്. ചാത്തങ്കേരി, മേപ്രാൽ, കുഴുവേലിപ്പുറം, ആലും തുരുത്തി മേഖലയിൽ വലിയ തോതിൽ വെള്ളക്കെട്ട് അനുഭപ്പെടുന്നത്. മിക്ക വിടുകളിലും വെള്ളം കയറി ഫർണ്ണിച്ചർ ,ഇലക്ട്രോണിക്ക് ഉപകരണങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾക്ക് കേട് വന്നിട്ടുണ്ട്.
പെട്ടെന്നുള്ള വെള്ളം വരവ് കാരണം പലർക്കും തയ്യാറാടെക്കാൻ സാധിച്ചില്ല. പ്രായമായവരും, കന്നുകാലികളെ വളർത്തുന്നതും കാരണം പലർക്കും വീട് വിട്ട് പോകാൻ സാധിക്കാത്ത നിലയിലാണ്. റോഡിൽ വെള്ളം ഒഴുക്ക് ശക്തിയായതോടെ മിക്കയിടങ്ങളിലും കുഴി രൂപപ്പെട്ടിട്ടു. വെള്ളക്കെട്ടിലൂടെ വരുന്ന കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനയാത്രക്കാർക്കും ഇത് ഭിഷണിയാകുന്നുണ്ട്. റോഡുകളിൽ വെള്ളം കയറിയതോടെ യാത്രാ ബുദ്ധിമുട്ടും നേരിടുകയാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.