ചെങ്ങന്നൂര്‍ : വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ദുരിതമായി ചെങ്ങന്നൂരിലെ പി.ഡബ്ല്യു.ഡി. റോഡുകള്‍ കുണ്ടും കുഴിയുമായി മാറി. സ്‌കൂള്‍ തുറക്കുവാന്‍ ഏതാനും ദിവസങ്ങള്‍ മാത്രമുള്ള ഈ സമയത്ത് സ്‌കൂള്‍ കുട്ടികള്‍ക്കും സ്‌കൂള്‍ വാഹനങ്ങള്‍ക്കും യാത്ര കൂടുതല്‍ ദുരിതകരമാകും. അങ്ങാടിക്കലിലെ അഞ്ച് സ്‌കൂളുകളിലേക്കുള്ള വഴിയാണ് പൈപ്പ് ലൈനിനു വേണ്ടി മാസങ്ങളായി വെട്ടിക്കുഴിച്ചിരിക്കുന്നത്. മഴക്കാലം എത്തിയതോടെ അപകടം ഇവിടെ പതിവാണ്. സ്‌കൂള്‍ കുട്ടികള്‍ക്ക് അപകടം സംഭവിക്കാം. സ്‌കൂള്‍ ബസ് ധാരാളം പോകുന്ന പാതയായതിനാല്‍ കുഴിച്ചഭാഗം താഴാനും അപകടം സംഭവിക്കാനും സാധ്യതയേറെയാണ്. എത്രയും വേഗം അധികൃതര്‍ റോഡ് നന്നാക്കാന്‍ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ സമരവുമായി നഗരസഭാ കൗണ്‍സിലര്‍മാര്‍ മുന്നിട്ടിറങ്ങുമെന്ന് വൈസ് ചെയര്‍മാന്‍ ഗോപു പുത്തന്‍മഠത്തില്‍ അറിയിച്ചു.
യാത്രക്കാര്‍ക്ക് ദുരിതമായി ചെങ്ങന്നൂരിലെ പി.ഡബ്ല്യു.ഡി റോഡുകള്‍ ; ശക്തമായ സമരവുമായി മുന്നിട്ടിറങ്ങുമെന്ന് വൈസ് ചെയര്‍മാന്‍
RECENT NEWS
Advertisment