അടൂര്‍ : കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ‘മാലിന്യ മുക്തം നവകേരളം’ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കി പത്തനംതിട്ട ജില്ലയെ സമ്പൂര്‍ണ ശുചിത്വ ജില്ലയാക്കി മാറ്റുവാന്‍ ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച സുന്ദര ഗ്രാമം സുന്ദര നഗരം സുന്ദര ജില്ല ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ ആദ്യ ശുചിത്വ ബ്ലോക്ക് ആയി പറക്കോട് ബ്ലോക്കിനെ ആഗസ്റ്റ് 19 ന് പ്രഖ്യാപിക്കും. അതിന് മുന്നോടിയായി ബ്ലോക്കിലെ തിരഞ്ഞെടുത്ത റോഡുകളുടെ സൗന്ദര്യ വല്‍ക്കരണം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഏറ്റെടുക്കും. പറക്കോട് ബ്ലോക്കിലും അടൂര്‍ മുനിസിപ്പാലിറ്റി പരിധിയിലും ഉള്‍പ്പെടുന്ന 2183 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലായി അംഗങ്ങളായ 33617 പേര്‍ ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാവും. വിവിധ ഭാഗങ്ങളിലായി തെരഞ്ഞെടുത്തിരിക്കുന്ന റോഡുകളുടെ ഇരു വശങ്ങളിലും ഓഗസ്റ്റ് 15 ന് രാവിലെ ചെടികള്‍ വെച്ച് പിടിപ്പിക്കും.
ഓരോ മേഖലയുടെയും പരിപാലന ചുമതല റോഡിന് ഇരു വശങ്ങളിലുമുള്ള അയല്‍ക്കൂട്ട യൂണിറ്റുകള്‍ക്കാണ് നല്‍കിയിട്ടുള്ളത്. റോഡിന്റെ വശങ്ങള്‍ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. സൗന്ദര്യ വല്‍ക്കരണത്തിനായി കൊടുമണ്‍ പഞ്ചായത്തിലെ കൊടുമണ്‍ അങ്ങാടിക്കല്‍ റോഡ്, സ്റ്റേഡിയം ജംഗ്ഷന്‍ ആനന്ദപ്പള്ളി റോഡ്, ഏഴംകുളം പഞ്ചായത്തിലെ ഏഴംകുളം ഏനാത്ത് റോഡ്, ഏനാദിമംഗലം പഞ്ചായത്തില്‍ കെ.പി റോഡ്, മങ്ങാട് പുതുവല്‍ റോഡ്, കടമ്പനാട് പഞ്ചായത്തിലെ ഏനാത്ത് കടമ്പനാട് റോഡ്, കലഞ്ഞൂര്‍ പഞ്ചായത്തില്‍ കലഞ്ഞൂര്‍ കാരുവയല്‍ റോഡ്, മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെടുന്ന പാലം മുതല്‍ അമ്പലം പടി വരെയുള്ള റോഡ്, ഏറത്ത് പഞ്ചായത്തിലെ വടക്കേടത്തുകാവ്, ചൂരക്കോട് റോഡ് എന്നിവയാണ് ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുത്തിട്ടുള്ളത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033