കൊച്ചി: പാതയോരങ്ങളിലെ മരങ്ങൾ ജനങ്ങളുടെ ജീവന് ഭീഷണിയാണെങ്കിൽമാത്രമേ വെട്ടിമാറ്റാൻ അനുമതിനൽകാവൂ എന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവ്. വാണിജ്യാവശ്യങ്ങൾക്കായി റോഡരികിലെ മരങ്ങൾ വെട്ടാൻ അനുമതി നൽകരുതെന്നും ഉത്തരവ് വ്യക്തമാക്കുന്നു. ഇക്കാര്യം ഉറപ്പുവരുത്തണമെന്ന് കഴിഞ്ഞ മേയിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് തുടർച്ചയായിട്ടാണ് ചീഫ് സെക്രട്ടറി ഉത്തരവിലൂടെ ബന്ധപ്പെട്ട വകുപ്പുകൾക്കെല്ലാം നിർദേശം നൽകിയത്. സമീപത്തെ കെട്ടിടങ്ങൾക്കും മറ്റും തടസ്സമാകുന്നു എന്നതടക്കമുള്ള കാരണത്താൽ മരംവെട്ടാൻ അനുമതി നൽകരുത്. മരം അപകടാവസ്ഥയിലാണെങ്കിൽ മാത്രമേ വെട്ടാൻ അനുമതി നൽകാവൂ. ഇക്കാര്യത്തിൽ ബന്ധപ്പെട്ട സമിതിയുടെ തീരുമാനവും വേണം.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.