ചെന്നൈ: ജോലി ചെയ്തതിന്റെ കൂലി നല്‍കിയില്ലെന്നാരോപിച്ച് മുതലാളിയുടെ വീട്ടിലെത്തി സ്വര്‍ണവും പണവും കവര്‍ന്നു. ജോലിക്ക് വേതനം ലഭിക്കാത്തതില്‍ മുതലാളിയുടെ 72 -കാരിയായ അമ്മയെ ആറുപേര്‍ ചേര്‍ന്ന് കെട്ടിയിട്ട് വിവസ്ത്രയാക്കി സ്വര്‍ണവും പണവും കവരുകയായിരുന്നു. തിങ്കളാഴ്ച ചെന്നൈ അരുമ്പാക്കത്താണ് സംഭവം. വൃദ്ധയുടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിയ പ്രതികള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു.
1.3 ലക്ഷം രൂപയോളം വിലവരുന്ന അഞ്ച് പവനോളം സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും കവര്‍ന്നു. സംഭവത്തില്‍ ബുധനാഴ്ച അരുമ്പാക്കത്തെ പി മണികണ്ഠന്‍ (38), പല്ലാവരം സ്വദേശി എം മണികണ്ഠന്‍ (38), നന്മമംഗലം സ്വദേശി പി രമേഷ് (31) എന്നിവരെ അറസ്റ്റ് ചെയ്തു. 30,000 രൂപയും മൂന്ന് മൊബൈല്‍ ഫോണുകള്‍, ഒരു ഇരുചക്ര വാഹനം, വെങ്കല വസ്തുക്കള്‍ എന്നിവ ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളായ ആറ് പേരും വൃദ്ധയുടെ മകന്‍ മഹാദേവ പ്രസാദ് നടത്തുന്ന വസ്ത്ര നിര്‍മാണ യൂണിറ്റില്‍ ജോലി ചെയ്തവരായിരുന്നു