ചെന്നൈ: പ്രശസ്ത ഗായകനും നടനുമായ വിജയ് യേശുദാസിന്റെ ചെന്നൈയിലെ വീട്ടില്‍ കവര്‍ച്ച. വീട്ടില്‍നിന്ന് 60 പവന്‍ സ്വര്‍ണഭാരണങ്ങള്‍ നഷ്ടപ്പെട്ടതായാണ് വിവരം. മോഷണത്തിനു പിന്നില്‍ വീട്ടിലെ ജോലിക്കാരെ സംശയിക്കുന്നതായി വിജയ് യേശുദാസിന്റെ കുടുംബം അറിയിച്ചു. സംഭവത്തില്‍ അഭിരാമിപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് മോഷണവുമായി ബന്ധപ്പെട്ട് വിജയ് യേശുദാസിന്റെ കുടുംബം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ രണ്ടിന് സ്വര്‍ണാഭരണങ്ങള്‍ കണ്ടെന്നും ഫെബ്രുവരിയില്‍ വീട്ടില്‍ ആഭരണങ്ങള്‍ പരിശോധിച്ചപ്പോള്‍ സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്നും പരാതിയില്‍ പറയുന്നു. വീട്ടില്‍നിന്നും 60 പവന്‍ സ്വര്‍ണ, വജ്രാഭരണങ്ങള്‍ നഷ്ടമായി എന്നായിരുന്നു പരാതി. മോഷണവുമായി ബന്ധപ്പെട്ട് വീട്ടുജോലിക്കാരെ സംശയമുണ്ടെന്നും പരാതിയിലുണ്ട്. സംഭവത്തില്‍ അഭിരാമിപുരം പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.