കുറവിലങ്ങാട് : അരീക്കുഴി വെള്ളച്ചാട്ട വികസന പദ്ധതിയുടെ മറവിൽ പുറമ്പോക്ക് ഭൂമിയിലെ പാറഖനനം നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സംയുക്ത അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കോട്ടയം ജില്ലാ എൽ.ആർ ഡെപ്യൂട്ടി കളക്ടർ, മീനച്ചിൽ താലൂക്ക് ഭൂരേഖ തഹസിൽദാർ, ജില്ലാ സീനിയർ ജിയോളജിസ്റ്റ്, ഉഴവുർ വില്ലേജ് ഓഫീസർ, ഉഴവുർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ളവർ
പരാതിക്കാരായ പ്രാദേശിക മാധ്യമ പ്രവർത്തകരായ ബെയ്ലോൺ എബ്രാഹമിൻ്റെയും രാജേഷ് കുര്യനാടിൻ്റെയും സാന്നിധ്യത്തിൽ ആണ് അരീക്കുഴി വെള്ളച്ചാട്ടം സന്ദർശിച്ച് തെളിവെടുത്തത്. ഭൂരേഖ തഹസിൽദാർ, ഉഴവുർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ജില്ലാ ജിയോളജി വകുപ്പ് എന്നിവരുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഡെപ്യൂട്ടി കളക്ടർ നിർദ്ദേശം നൽകി. അനധികൃത പാറഖനനം നടത്തിയതിന് കർശന നടപടി ഉണ്ടാകുമെന്ന് സംയുക്ത അന്വേഷണ സംഘം തെളിവെടുപ്പിന് ശേഷം പറഞ്ഞു. 2015-2020 വാർഷിക പദ്ധതി കാലഘട്ടത്തിലാണ് യാതൊരു അനുമതിയില്ലാതെ അനധികൃതമായി പാറഖനനം നടത്തി കരിങ്കല്ല് കടത്തിയത്. കുറ്റക്കാർക്കെതിരെ കർശന നടപടി വരുന്നത് വരെ നിയമപോരാട്ടം തുടരുമെന്ന് ബെയ്ലോൺ എബ്രാഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1