അരീക്കര: സെൻ്റ് റോക്കീസ് യു.പി സ്കൂൾ അരീക്കരയുടെ 130 മത് സ്കൂൾ വാർഷികം, രക്ഷാകർത്തൃദിനം, സ്കോളർഷിപ്പ് വിതരണം, കടുത്തുരുത്തി എംഎൽഎയുടെ ഫണ്ടിൽ നിന്നും അനുവദിച്ച് ലഭിച്ച നാല് ലാപ് ടോപ്പുകളുടെയും നാല് പ്രൊജക്ട്റുകളുടെയും ആഘോഷ സമ്മേളനമായ ‘റോക്ക്സ് ഫെസ്റ്റിനോ 2025’ ജനുവരി 30 ന് രാവിലെ പത്തിന് പതാക ഉയർത്തലിലൂടെ തുടക്കമാകും. വൈകുന്നേരം 5.30 മുതൽ കുട്ടികളുടെ കലാപരിപാടികൾ നടക്കും. തുടർന്ന് പൊതുസമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ. സ്റ്റാനി ഇടത്തിപ്പറമ്പിൽ അദ്ധ്യക്ഷത വഹിക്കും. ലാപ് ടോപുകളുടെയും പ്രൊജക്ട്റുകളുടെ വിതരണവും സമ്മേളന ഉദ്ഘാടനവും അഡ്വ. മോൻസ് ജോസഫ് എംഎൽഎ നിർവഹിക്കും. വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി മുഖ്യപ്രഭാഷണം നടത്തും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സജി കെ.വി യുഎസ്എസ് വിജയിയെ ആദരിക്കുകയും സ്കോളർഷിപ്പ് വിതരണവും നടത്തും. സി. ഹർഷ, സ്കൂൾ ഹെഡ്മിസ്ട്രസ്സ് ജിബിമോൾ മാത്യു, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് അംഗം ഉഷ സന്തോഷ്, സി. ജൂബി, അനീഷ് റ്റി.എസ്, രശ്മി കൃഷ്ണൻ, സ്കൂൾ ലീഡർ അലക്സ് ജോൺ പ്രിൻസ് തുടങ്ങിയവർ പങ്കെടുത്ത് പ്രസംഗിക്കും. തുടർന്ന് കലാസന്ധ്യ നടക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1