തിരുവനന്തപുരം: എല്ലാ തിരക്കുകൾക്കിടയിലും മുഖ്യമന്ത്രിക്ക് ആതിഥേയന്‍റെ റോൾ. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളിൽ ഓരോ അതിഥിയെയും അദ്ദേഹം നേരിട്ടു സ്വീകരിച്ചു. വിരുന്നിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചിരുന്നില്ല. മന്ത്രിമാര്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, നിയമസഭാസ്പീക്കര്‍ എ.എന്‍. ഷംസീര്‍, സഭാധ്യക്ഷന്മാരായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, ഡോ. തോമസ് ജെ. നെറ്റോ, ബസേലിയോസ് മാര്‍തോമ മാത്യൂസ് ത്രിതീയന്‍, ജോസഫ് മാര്‍ ഗ്രിഗോറിയസ് മെത്രാപ്പൊലീത്ത, ഡോ. തിയോഡേഷ്യസ് മാര്‍ത്തോമ മെത്രാപ്പൊലീത്ത, അത്തനാസിയോസ് യോഹാന്‍ മെത്രാപ്പൊലീത്ത, സിറിള്‍ മാര്‍ ബസേലിയോസ് മെത്രാപ്പൊലീത്ത, കുറിയാക്കോസ് മാര്‍ സേവേറിയോസ് മെത്രാപ്പൊലീത്ത, ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവരുടെ സാന്നിധ്യം ചടങ്ങിൽ ഉണ്ടായിരുന്നു.
ജസ്റ്റിസുമാരായ ബെഞ്ചമിൻ കോശി, സിറിയക് ജോസഫ്, ആന്‍റണി ഡൊമിനിക്, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എൽജെഡി നേതാക്കളും പങ്കെടുത്തു. എൽജെഡി സംസ്ഥാന പ്രസിഡന്‍റ് എം.വി.ശ്രേയാംസ് കുമാർ, പാളയം ഇമാം വി.പി.സുഹൈബ് മൗലവി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, മാർ മാത്യു അറയ്ക്കൽ, ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ്, ഗോകുലം ഗോപാലൻ, വി.കെ.മാത്യൂസ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു.
അഡ്വര്‍ട്ടോറിയല്‍ കവര്‍ സ്റ്റോറി
നിങ്ങളുടെ ബിസിനസ്, അതിന്റെ പ്രത്യേകതകള്‍ ലോകമെങ്ങും അറിയാന്‍ ഓണ്‍ ലൈന്‍ ചാനലില്‍ പരസ്യം ചെയ്യണം. ടി.വിയോ പത്രമോ അല്ല, വിവിധ ഉപയോഗങ്ങള്‍ക്കായി മൊബൈല്‍ ഫോണാണ് ഇന്ന് ജനങ്ങള്‍ കൊണ്ടുനടക്കുന്നത്. ലോകത്ത് എന്ത് സംഭവിച്ചാലും ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലിലൂടെ അതൊക്കെ അപ്പപ്പോള്‍ കാണുവാനും അറിയുവാനും നിങ്ങള്‍ക്ക് കഴിയുന്നു. ജില്ലയിലെ ഏറ്റവുംകൂടുതല്‍ വായനക്കാരുള്ള ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. നിലവിലുള്ള സാധാരണ പരസ്യങ്ങള്‍ക്ക് പുറമേ അഡ്വര്‍ട്ടോറിയല്‍ കവര്‍ സ്റ്റോറി കൂടി ആരംഭിച്ചിട്ടുണ്ട്. നിങ്ങളുടെ ബിസിനസ്സിനെ അല്ലെങ്കില്‍ സേവനത്തെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ഒരു വാര്‍ത്തയാണ് ഇത്. ഇതിനെപ്പറ്റി കൂടുതല്‍ അറിയാന്‍ ബന്ധപ്പെടുക. 94473 66263, 85471 98263.