Sunday, April 27, 2025 5:07 am

റോഷൻ മാത്യുവും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളാകുന്ന ഒറിജിനൽ സീരീസായ പോച്ചറിൻ്റെ ട്രെയിലർ പുറത്തിറക്കി

For full experience, Download our mobile application:
Get it on Google Play

ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട വിനോദ കേന്ദ്രമായ പ്രൈം വീഡിയോ, ഒറിജിനൽ ക്രൈം സീരീസായ പോച്ചർ എന്ന സീരീസിൻ്റെ ട്രെയിലർ പുറത്തിറക്കി. എമ്മി അവാർഡ് ജേതാവായ ചലച്ചിത്ര നിർമ്മാതാവ് റിച്ചി മേത്ത തിരക്കഥ എഴുതി സംവിധാനം നിർവ്വഹിച്ച ഈ പരമ്പരയിൽ നിമിഷ സജയൻ, റോഷൻ മാത്യു, ദിബ്യേന്ദു ഭട്ടാചാര്യ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ജോർദാൻ പീലെയുടെ ഗെറ്റ് ഔട്ട്, സ്പൈക്ക് ലീയുടെ ബ്ലാക്ക്‌ക്ലാൻസ്മാൻ തുടങ്ങിയ ഫീച്ചർ ഫിലിം ഹിറ്റുകൾ സമ്മാനിച്ച ഓസ്‌കാർ ജേതാവായ പ്രൊഡക്ഷൻ ആൻഡ് ഫിനാൻസ് കമ്പനിയായ ക്യുസി എൻ്റർടൈൻമെൻ്റ് ആണ് പോച്ചർ നിർമ്മിക്കുന്നത്. നടി, നിർമ്മാതാവ്, സംരംഭക എന്നീ മേഖലകളിൽ തിളങ്ങിയ ആലിയ ഭട്ട് പരമ്പരയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആണ്.

യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് എട്ട് ഭാഗങ്ങളുള്ള ഈ ക്രൈം സീരീസ്. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ട പോച്ചർ എന്ന ഈ സീരീസിലൂടെ പുറത്ത് കൊണ്ടുവരുന്നു. ഫെബ്രുവരി 23 മുതൽ ഇന്ത്യയിലും ലോകമെമ്പാടുമുള്ള 240+ രാജ്യങ്ങളിലെ പ്രദേശങ്ങളിലും പ്രൈം വീഡിയോയിലൂടെ ആസ്വദിക്കാനാകും. കൂടാതെ ഇത് ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ലഭ്യമാകും. ഒപ്പം 35+ ഭാഷകളിൽ സബ്‌ടൈറ്റിലുകൾ ഉണ്ടായിരിക്കും. ആനകളെ നിഷ്‌കരുണം, നിരന്തരമായി കൊല്ലുന്ന ഹൃദയഭേദകമായ യാഥാർത്ഥ്യത്തിലേക്കുള്ള ഒരു നേർക്കാഴ്ചയാണ് ട്രെയിലർ നൽകുന്നത്. ഈ ക്രിമിനൽ പ്രവൃത്തികളുടെ നിശബ്ദ ഇരകൾക്ക് – നിസ്സഹായരായ ആനകൾക്ക് – യഥാർത്ഥത്തിൽ അർഹമായ നീതി ലഭിക്കുമോ ? ചിന്തോദ്ദീപകമായ ഈ കുറ്റകൃത്യ പരമ്പരയുടെ കാതലിനുള്ളിൽ ഈ ചോദ്യം ആഴത്തിൽ പ്രതിധ്വനിക്കുന്നു. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി, വ്യക്തിപരമായ നേട്ടവും അത്യാഗ്രഹവും കൊണ്ട് നയിക്കപ്പെടുന്ന മനുഷ്യ പ്രവർത്തനങ്ങളുടെ അനന്തരഫലങ്ങളിലേക്ക് പോച്ചർ വെളിച്ചം വീശുന്നു. അതുവഴി ഈ ജീവിവർഗ്ഗം നേരിടുന്ന അപകടസാധ്യതകളെ ജനങ്ങളിലേക്കെത്തിക്കുന്നു.

ക്യൂസി എന്റർടൈൻമെന്റിന്റെ എഡ്വേർഡ് എച്ച്. ഹാം ജൂനിയർ, റെയ്മണ്ട് മാൻസ്ഫീൽഡ്, സീൻ മക്കിറ്റ്രിക് എന്നിവർ സ്യൂട്ടബിൾ പിക്ചേഴ്സ്, പൂർ മാൻസ് പ്രൊഡക്ഷൻസ്, എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ് എന്നിവയുമായി സഹകരിച്ച് നിർമ്മിച്ചതാണ് പോച്ചർ. അലൻ മക്അലക്സ് (സ്യൂട്ടബിൾ ബോയ്) സ്യൂട്ടബിൾ പിക്ചേഴ്സിന്റെ നിർമ്മാതാവായി പ്രവർത്തിക്കുന്നു. ഫോട്ടോഗ്രാഫി ഡയറക്ടർ ജോഹാൻ എയ്ഡ്, സംഗീതസംവിധായകൻ ആൻഡ്രൂ ലോക്കിംഗ്ടൺ, എഡിറ്റർ ബെവർലി മിൽസ് എന്നിവരും ഡൽഹി ക്രൈമിൽ നിന്നുള്ളവരാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ യുവാവിനെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു

0
കല്‍പ്പറ്റ : ലഹരിക്കേസില്‍ ജയിലില്‍ കഴിയവെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ യുവാവിനെ...

നിരോധിത മയക്കുമരുന്നുമായി യുവാവ് പിടിയിൽ

0
പൂച്ചാക്കല്‍ : എംഡിഎംഎയും ഹെറോയിനും അടക്കമുള്ള നിരോധിത മയക്കുമരുന്നുമായി യുവാവ് പിടിയിൽ....

നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം : ജില്ലാതല പ്രശ്നോത്തരി ഏപ്രില്‍ 29 ന്

0
പത്തനംതിട്ട : ഹരിതകേരളം വിദ്യാകിരണം മിഷനുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന നീലക്കുറിഞ്ഞി ജൈവവൈവിധ്യ...

വനിതാ ശിശുവികസന വകുപ്പും ഐസിഡിഎസ് കോയിപ്രവും സംയുക്തമായി പോഷണ്‍ പക്വാഡ സംഘടിപ്പിച്ചു

0
പത്തനംതിട്ട : വനിതാ ശിശുവികസന വകുപ്പും ഐസിഡിഎസ് കോയിപ്രവും സംയുക്തമായി സംഘടിപ്പിച്ച...