തിരുവനന്തപുരം : സംസ്ഥാനത്തെ ഭരണഭാഷ പൂര്‍ണ്ണമായും മലയാളമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ നവംബര്‍ ഒന്ന് മലയാള ദിനമായും ഒന്നു മുതല്‍ ഏഴു വരെ ഭരണഭാഷാ വാരമായും ആഘോഷിക്കുന്നതിന്‍റെ ജില്ലാ തല ഉദ്ഘാടനം ഒന്നിന് ഉച്ചയ്ക്ക് കളക്‌ട്രേറ്റില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിക്കും.
വാരാഘോഷത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്‍റെ ആഭിമുഖ്യത്തില്‍ ഭാഷാപോഷണത്തിനും ഭരണഭാഷാ മാറ്റത്തിനും പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍ സെമിനാറുകള്‍ തുടങ്ങിയവ സംഘടിപ്പിക്കും. നല്ല മലയാളം കോഴ്സ് ഡയറക്ടര്‍, അധ്യാപകന്‍, എഴുത്തുകാരന്‍, വ്യക്തിത്വ പരിശീലകന്‍, തിരക്കഥാകൃത്ത്, സംവിധായാകനും പുരോഗമന കലാസാഹിത്യ സംഘം ജില്ല ജോയിന്റ് സെക്രട്ടറിയുമായ അജയ് വേണു പെരിങ്ങാശ്ശേരി ഭാഷാ പോഷണ പ്രഭാഷണം നടത്തും. പ്ലസ് ടു തുല്യത പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ വാരാഘോഷത്തില്‍ അനുമോദിക്കും.
മലയാള ദിനം ഭരണഭാഷ വാരാഘോഷത്തോടനുബന്ധിച്ചു ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്‍റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി വിവിധ വിഷയത്തില്‍ രചന മത്സരങ്ങള്‍ നടത്തും. മലയാളം ഉപന്യാസ രചന, കഥ രചന, കവിത രചന എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടത്തുക. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നവംബര്‍ രണ്ടിന് രാവിലെ 11.45 ന് സ്ഥാപനത്തിന്റെ ഐഡി കാര്‍ഡുമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ മീഡിയ ഹാളില്‍ ഹാജരാകണം. വിദഗ്ദ്ധ സമിതിയാണ് വിജയികളെ നിശ്ചയിക്കുന്നത്. മികച്ചവ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും സാമൂഹ്യ മാധ്യമ പേജുകളില്‍ പ്രസിദ്ധീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും 04862 233036.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.