Friday, May 2, 2025 5:57 am

‘റോട്ടറി ഇന്റർനാഷണൽ എക്‌സലൻസ്’ പുരസ്‌കാരം ഡോ. ജിതേഷ്ജിയ്ക്ക്

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ‘റോട്ടറി ക്ലബ് ഓഫ് കൊയ്ലോൺ ഈസ്റ്റ് ‘ ഏർപ്പെടുത്തിയ ഈ വർഷത്തെ ‘റോട്ടറി ഇന്റർനാഷണൽ എക്‌സലൻസ് -2024’ പുരസ്‌കാരം അന്താരാഷ്ട്ര ഖ്യാതി നേടിയ അതിവേഗചിത്രകാരനും ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ ‘വരയരങ്ങ്’ തനതുകലാരൂപത്തിന്റെ ഉപജ്ഞാതാവും ‘ഹരിതാശ്രമം’ പാരിസ്ഥിതിക ഗുരുകുലം ഡയറക്ടറുമായ ഡോ. ജിതേഷ്ജിയ്ക്ക് കൊല്ലം എം പി എൻ കെ പ്രേമചന്ദ്രൻ സമ്മാനിച്ചു. കാൽലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഇരുപത് മില്യനിലേറെ പ്രേക്ഷകരെ ഇൻസ്റ്റഗ്രാമിൽ ലഭിച്ച ആദ്യ മലയാളിയായ ഡോ. ജിതേഷ്ജി ഒരു ലക്ഷത്തിലേറെ ചരിത്രസംഭവങ്ങൾ ഓർമ്മയിൽ നിന്ന് പറയുന്ന അന്താരാഷ്ട്ര ഖ്യാതി നേടിയ ‘സൂപ്പർ മെമ്മറൈസറും ബ്രെയിൻ പവർ ഗുരുവുമാണ്.

കൊല്ലം തേവള്ളി ഓലയിൽ റോട്ടറി സെന്ററിൽ നടന്ന റോട്ടറി ഇൻസ്റ്റല്ലേഷൻ ആഘോഷചടങ്ങിൽ റോട്ടറി ക്ലബ് പ്രസിഡന്റ് കിഷോർ കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ, റോട്ടറി ഇന്റർനാഷണൽ ഫണ്ട് ഡെവലപ്പ്മെന്റ് കമ്മിറ്റി മെമ്പറും മുൻ ഡിസ്ട്രിക്ട് ഗവർണറുമായ ഡോ : ജോൺ ഡാനിയൽ, അസിസ്റ്റന്റ് ഗവർണർ എസ്. വിപിൻ കുമാർ, സെക്രട്ടറി കെ ജി രാജ് കുമാർ, ട്രെഷറർ എസ്. ബഞ്ചമിൻ, സനിൽ കുമാർ, എസ് കെ അനിൽ കുമാർ, ഡോ. ബി ഹരികുമാർ, ജേക്കബ് ജെറോം, ഉണ്ണികൃഷ്ണൻ കർത്ത, ബാലചന്ദ്രൻ, എ. ഉല്ലാസ് തുടങ്ങിയവർ സംസാരിച്ചു. പുരസ്‌കാരസമർപ്പണ ചടങ്ങിനു മുന്നോടിയായി കൊയ്‌ലോൺ ഈസ്റ്റ് റോട്ടറി ക്ലബ്
2024-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണചടങ്ങും റോട്ടറി ബോർഡ് റൂം ഉദ്ഘാടനവും എൻ കെ പ്രേമചന്ദ്രൻ എം പി നിർവഹിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

15 കാരിക്ക് നേരെ അതിക്രമം നടത്തിയ കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതുൾപ്പെടെ വിശദമായി...

0
കോഴിക്കോട് : നഗരമധ്യത്തിൽ 15 കാരിക്ക് നേരെ അതിക്രമം നടത്തിയ കേസിൽ...

കഞ്ചാവും എൽഎസ്ഡി സ്റ്റാമ്പുകളുമായി 27 കാരൻ പിടിയിൽ

0
കൊല്ലം : കൊല്ലത്ത് ഏഴിനം ഹൈബ്രിഡ് കഞ്ചാവും എൽഎസ്ഡി സ്റ്റാമ്പുകളുമായി 27...

ബസ് വഴിയരികിൽ നിര്‍ത്തി നിസ്കരിച്ച ഡ്രൈവര്‍ക്ക് സസ്പെൻഷൻ

0
ബെംഗളൂരു : യാത്രക്കാരുമായി പോയ കര്‍ണാടക ആര്‍ടിസി ബസ് വഴിയരികിൽ നിര്‍ത്തി...

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സിനെ തൽസ്ഥാനത്ത് നിന്ന് നീക്കി ട്രംപ്

0
വാഷിങ്ടൺ : അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിൽ അഴിച്ചുപണിയെന്ന റിപ്പോര്‍ട്ടുകൾക്ക് പിന്നാലെ...